വുഡ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോറസ്റ്റ് ഗാർഡ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

വുഡ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫോറസ്റ്റ് ഗാർഡ് അവസരം :  ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഫോറസ്റ്റ് ഗാർഡിന്റെ മൂന്ന് (ജനറൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പുനർവിജ്ഞാപനമാണ്.

വിദ്യാഭ്യാസ യോഗ്യത : സയൻസ് വിഷയം ഉൾപ്പെട്ട പ്ലസ്ടു.

തിരഞ്ഞെടുക്കപ്പെട്ടാൽ പ്രൊബേഷൻ കാലത്ത് ഫോറസ്ട്രി ട്രെയിനിങ് കോഴ്സ് വിജയകരമായി പൂർത്തീകരിക്കണം.

പ്രായം : 18-27 വയസ്സ്.

അപേക്ഷാഫീസ്  : 500 രൂപ. (സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും 300 രൂപ).

ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.

ശാരീരികയോഗ്യത ഉൾപ്പെടെ വിശദവിവരങ്ങളും അപേക്ഷാഫോമും www.icfre.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ

The Director ,
Institute of Wood Science & Technology ,
18th Cross ,
Malleswaram ,
Bengaluru-560003 

എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version