ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽ യങ് പ്രൊഫഷണലിന്റെ (ഫിനാൻസ് ആൻഡ് അക്കൗണ്ടസ്) ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
- യങ് പ്രൊഫഷണൽ- I ,
- യങ് പ്രൊഫഷണൽ- II തസ്തികകളിൽ ഏഴ് വീതം ഒഴിവാണുള്ളത്.
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ I
- യോഗ്യത : കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ ബി.കോം / ബി.ബി.എ / ബി.ബി.എസ് , ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം.
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ II
- യോഗ്യത : കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ ബി.കോം / ബി.ബി.എ / ബി.ബി.എസ് , സി.എ(ഇൻറർ) / ഐ.സി.ഡബ്ലൂ.എ (ഇൻറർ)/ സി.എസ് ( ഇൻറർ) , ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം.
- അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ ബി.കോം / ബി.ബി.എ / ബി.ബി.എസ് , എം.ബി.എ (ഫിനാൻസ്) / തത്തുല്യം ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം.
രണ്ട് തസ്തികകളിലും ഐ.ടി.അപ്ലിക്കേഷനുകൾ , വെർച്വൽ മീറ്റിങ് പ്ലാറ്റ്ഫോംസ് എന്നിവയിലുള്ള അറിവും കംപ്യൂട്ടർ സ്കിലും എം.എസ് വേർഡ് , എക്സെൽ , പവർ പോയിൻറ്, ടാലി തുടങ്ങിയവ അധികയോഗ്യതയാണ്.
പ്രായം : 21-45 വയസ്സ്.
നിയമാനുസൃത ഇളവ് ബാധകം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട ഇമെയിൽ വിലാസം : ypfinanceicar@gmail.com
വിശദവിവരങ്ങളും അപേക്ഷാഫോമും www.icar.org.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |