ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് ഒഴിവ് | പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 07

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച് – കുക്ക് ,സ്റ്റീവാർഡ് ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Job Summary | |
---|---|
Post Name | Navik ( Domestic Branch (Cook & Steward)) |
Educational Qualification | 10th Pass |
Total No of Vacancies | 50 |
Age Limit | 18 to 22 years |
Application Starting Date | 2020 November 30 |
Last Date | 2020 December 07 |
50 ഒഴിവുകളുണ്ട്.
1/2021 ബാച്ചിലാണു പ്രവേശനം.
പുരുഷന്മാർക്കാണ് അവസരം.
നവംബർ 30 മുതൽ ഡിസംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകൾ :
- ജനറൽ -20 ,
- ഇ.ഡബ്ലു.എസ് -05 ,
- ഒബിസി -14 ,
- എസ്.സി -03 ,
- എസ്.ടി -08.
യോഗ്യത :
കുറഞ്ഞത് മൊത്തം 50 % മാർക്കോടെ പത്താം ക്ലാസ് ജയം (എസ്.സി/ എസ്.ടി വിഭാഗക്കാർക്കും കായികതാരങ്ങൾക്കും മാർക്കിൽ 5 % ഇളവ്).
പ്രായം :
- 18 – 22 വയസ്.
- 2021 ഏപ്രിൽ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
- 1999 ഏപ്രിൽ ഒന്നിനും 2003 മാർച്ച് 31 നും മധ്യേ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ), എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ശമ്പളം :
- 21,700 രൂപ.
- മറ്റ് അലവൻസുകളും ഉണ്ടായിരിക്കും.
ശാരീരിക യോഗ്യത :
- ഉയരം കുറഞ്ഞത് 157 സെമി , നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ വികാസം വേണം , തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
- കാഴ്ച ശക്തി : 6/36 (Better Eye) , 6/36 (Worse Eye)
- പരിശീലനം 2021 ഏപ്രിലിൽ ഐഎൻഎസ് ചിൽകയിൽ പരിശീലനം തുടങ്ങും
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷ , കായികക്ഷമതാ പരിശോധന ,വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ 2021 ജനുവരിയിലായിരിക്കും എഴുത്തുപരീക്ഷ.
പരീക്ഷാകേന്ദ്രം : വെസ്റ്റേൺ സോണിൽ ഉൾപ്പെടുന്ന കേരളത്തിലുള്ളവർക്ക് കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഓൺലൈൻ റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.joinindiancoastguard.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 07.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here (The link will be active from November 30, 2020) |
More Details | Click Here |