ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് നാവിക് (ജനറൽ ഡ്യൂട്ടി) , നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) , യാന്ത്രിക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 358 ഒഴിവുകളാണുള്ളത്.
പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിപ്ലോമ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാവുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
എഴുത്തുപരീക്ഷ 2021 മാർച്ചിൽ നടക്കും.
ഐ.എൻ.എസ് ചിൽക്കയിലാണ് പരിശീലനമുണ്ടാകുക.
നാവിക് (ഡൊമസ്റ്റിക്) ബ്രാഞ്ചിന് 2021 ഒക്ടോബറിലും മറ്റ് ബ്രാഞ്ചുകളിലുള്ളവർക്ക് 2021 ഓഗസ്റ്റിലും പരിശീലനം തുടങ്ങും.
നാവിക് തസ്തികയിലുള്ളവർക്ക് 21,700 രൂപയും യാന്ത്രിക് തസ്തികയിലുള്ളവർക്ക് 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളം.
മറ്റ് ആനുകൂല്യങ്ങൾ വേറെയും ലഭിക്കും.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : നാവിക് (ജനറൽ ഡ്യൂട്ടി)
പ്ലസ് ടുവാണ് യോഗ്യത.
കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എജുക്കേഷൻ (സി.ഒ.ബി.എസ്.ഇ) അംഗീകരിച്ച എജുക്കേഷൻ ബോർഡിന് കീഴിലുള്ള കോഴ്സായിരിക്കണം.
പ്ലസ്ലവിൽ മാത്‍സ് , ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.
അപേക്ഷകർ 1999 ഓഗസ്റ്റ് 1 – നും 2003 ജൂലായ് 31 – നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
തസ്‌തികയുടെ പേര് : നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)
എസ്.എസ്.എൽ.സി.യാണ് യോഗ്യത.
കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എജുക്കേഷൻ (സി.ഒ.ബി.എസ്.ഇ) അംഗീകരിച്ച എജുക്കേഷൻ ബോർഡിന് കീഴിലുള്ള കോഴ്സായിരിക്കണം.
അപേക്ഷകർ 1999 ഒക്ടോബർ 1 – നും 2003 സെപ്റ്റംബർ 30 – നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
തസ്‌തികയുടെ പേര് : യാന്ത്രിക്
പത്താം ക്ലാസും ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ / പവർ) എൻജിനീയറിങ് എന്നിവ യിലേതിലെങ്കിലുമുള്ള ഡിപ്ലോമയുമാണ് യോഗ്യത.
പത്താംക്ലാസ് കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എജുക്കേഷൻ (സി.ഒ.ബി.എസ്.ഇ)
അംഗീകരിച്ച എജുക്കേഷൻ ബോർഡിന് കീഴി ലുള്ളതും ഡിപ്ലോമ എ.ഐ.സി.ടി.ഇ അംഗീകരിച്ച കോഴ്സസുമായിരിക്കണം.
അപേക്ഷകർ 1999 ഓഗസ്റ്റ് 1 നും 2003 ജൂലായ് 31 – നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
ആരോഗ്യക്ഷമതയും നിശ്ചിത ഉയരവും ഭാരവും ആവശ്യമാണ്.
പരീക്ഷ : നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
ഒന്നാംഘട്ടത്തിൽ എഴുത്തുപരീക്ഷയാണ്.
ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക.
തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കില്ല.
ഒന്നാംഘട്ടത്തിൽ വിജയിക്കുന്നവരുടെ ചുരുക്കപ്പെട്ടിക തയ്യാറാക്കും.
അതിലുൾപ്പെട്ടവർക്ക് രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാം.
ഇതിൽ പങ്കെടുക്കും മുൻപ് ആവശ്യപ്പെടുന്ന രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതായിവരും.
ഒന്നോ രണ്ടോ ദിവസം നീളുന്നതാകും രണ്ടാംഘട്ടം.
ഇതിൽ ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റ് , ആരോഗ്യപരിശോധന , സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉൾപ്പെടും.
ഏഴു മിനിറ്റിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം , 20 സ്ക്വാറ്റ് അപ്സ് , 10 പുഷ് അപ് എന്നിവ മൂന്നും ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമായി ചെയ്യണം. യോഗ്യതാപരീക്ഷയിലും ആദ്യ ഘട്ടത്തിലെ പരീക്ഷയിലും ലഭിക്കുന്ന മാർക്കുകളുടെ ശതമാനത്തിൽ വലിയ വ്യത്യാസം കണ്ടാൽ അത്തരക്കാർക്ക് വീണ്ടും പ്രത്യേക ഓൺലൈൻ പരീക്ഷയുമുണ്ടാകും.
ഇതിലേതിലെങ്കിലും പരാജയപ്പെട്ടാൽ അവർക്ക് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവില്ല.
ഒന്ന് , രണ്ട് ഘട്ടങ്ങളിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പെട്ടികയിലുൾപ്പെട്ടവർക്ക് മൂന്നാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും.
മൂന്നാംഘട്ടത്തിൽ വീണ്ടും സർട്ടിഫിക്കറ്റ് പരിശോധനയും ആരോഗ്യക്ഷമതാ പരിശോധനയുമുണ്ടാകും.
നാലാംഘട്ടത്തിൽ സമർപ്പിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ അധികൃതർ ശരിയാണെന്ന് ഉറപ്പു വരുത്തും.
അപേക്ഷകർക്ക് കുറഞ്ഞത് 157 സെൻറിമീറ്റർ ഉയരം വേണം.
ലക്ഷദ്വീപ്പോലുള്ള ചില സ്ഥലങ്ങളിലുള്ളവർക്ക് ഇതിൽ ഇളവുകളുണ്ട്.
ഉയരത്തിനും വയസ്സിനുമനുസരിച്ചുള്ള ഭാരം വേണം.
നെഞ്ചിന്റെ വികാസം അഞ്ച് സെൻറിമീറ്റർ ഉണ്ടാകണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾ www.joinindiancoastguard.cdac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
ജനുവരി 5 മുതൽ അപേക്ഷ അയക്കാം.
ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിച്ചാൽ അപേക്ഷകർക്ക് പരീക്ഷ എഴുതാൻ അവസരം ലഭിക്കില്ല.
അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോ , ഒപ്പ് , വിരലടയാളം , വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , തിരിച്ചറിയൽ കാർഡ് , എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ് , സംവരണത്തിന് അർഹരായവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സത്യവാങ് മൂലം , 18 വയസ്സിൽ താഴെയുള്ളവർക്ക് രക്ഷിതാവിൻറ വിരലടയാളം തുടങ്ങിയവ അപ്ലോഡ് ചെയ്യണം.
ഇംഗ്ലീഷ് കാപിറ്റൽ ലെറ്ററിൽ പേരും ഫോട്ടോ എടുത്ത തീയതിയും കറുത്ത സ്റ്റേറ്റിൽ വെളുത്ത ചോക്ക് കൊണ്ട് എഴുതി വ്യക്തമായി കാണുന്ന രീതിയിൽ ഉൾപ്പെടുന്നതാകണം ഫോട്ടോ.
മറ്റ് രേഖകൾ ഒന്നാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടാൽ അപ്ലോഡ് ചെയ്യേണ്ടതായി വരും.
അപേക്ഷാഫീസ് : 250 രൂപ.
എസ്.സി , എസ്.ടി. വിഭാഗക്കാർക്ക് അപേക്ഷാഫീസില്ല.
പരീക്ഷയ്ക്ക് മുൻഗണനാക്രമത്തിൽ അഞ്ച് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
എസ്.സി , എസ്.ടി വിഭാഗക്കാർക്ക് നിലവിലെ വിലാസത്തിന് 30 കിലോമീറ്ററിനുള്ളിലുള്ളതോ അല്ലെങ്കിൽ സമീപത്തുള്ളതോ ആയ പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ്.
30 കിലോമീറ്ററിന് പുറത്താണ് കേന്ദ്രമെങ്കിൽ എസ്.സി. , എസ്.ടി. വിഭാഗക്കാർക്ക് യാത്രാച്ചെലവ് ലഭിക്കാൻ അർഹതയുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 19.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |