ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റൻറ് കമാൻഡൻറ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 27

ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ അസിസ്റ്റൻറ് കമാൻഡൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനറൽ ഡ്യൂട്ടി ബ്രാഞ്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്കുള്ള പ്രത്യേക റിക്രൂട്ട്മെൻറാണിത്.

പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത.

പരിശീലനം ഏഴിമല നാവിക അക്കാദമിയിൽ 2021 ജൂണിൽ തുടങ്ങും.

25 ഒഴിവുകളാണുള്ളത്.

ഒ.ബി.സി വിഭാഗത്തിന് ആറും എസ്.സി വിഭാഗത്തിന് അഞ്ചും എസ്.ടി വിഭാഗത്തിന് പതിന്നാലും ഒഴിവുകളുണ്ട്.

Job Summary
Post Name Assistant Commandant
Qualification B.E/B.Tech/Any Degree
Total Posts 25
Salary Rs.56,100/-Month
Job Location Across India
Last Date 27 December  2020

യോഗ്യത :

അപേക്ഷകർ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയവരായിരിക്കണം.

പന്ത്രണ്ടാം ക്ലാസിൽ മാത്തമാറ്റിക്സ് , ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിക്കുകയും ഇവ രണ്ടിനും കൂടി 60 ശതമാനം മാർക്ക് നേടുകയും വേണം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ബിരുദതലത്തിലെ യോഗ്യതയിൽ അഞ്ചുശതമാനം മാർക്കിൻെറ ഇളവുണ്ട്.

എന്നാൽ 12 -ാം ക്ലാസിലെ മാർക്കിൽ ഇളവില്ല.

അവസാന വർഷ സെമസ്റ്റർ പരീക്ഷ പാസാകാത്തവർക്കും ബിരുദ കോഴ്സ് പൂർത്തിയാക്കാത്തവർക്കും അപേക്ഷ അയക്കാൻ അർഹതയില്ല.

ബിരുദതലത്തിൽ ഉയർന്ന മാർക്കുള്ളവർക്ക് ചുരുക്കപ്പെട്ടിക തയ്യാറാക്കുമ്പോൾ മുൻഗണന ലഭിക്കും.

പ്രായപരിധി :

1996 ജൂലായ് 11 നും 2000 ജൂൺ 30 – നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ വയസ്സിളവുണ്ട്.

തിരഞ്ഞെടുപ്പ് :

അപേക്ഷകരുടെ ചുരുക്കപ്പെട്ടിക തയ്യാറാക്കിയതിനുശേഷം പ്രാഥമിക തിരഞ്ഞടുപ്പുണ്ടാകും.

മുംബൈ , ചെന്നൈ , കൊൽക്കത്ത , നോയിഡ എന്നിവിടങ്ങളിൽ വെച്ചാണ് പ്രാഥമിക തിരഞ്ഞെടുപ്പ് നടക്കുക.

ജനുവരി 20 മുതൽ ഫെബ്രുവരി 20 വരെയായിരിക്കും തിരഞ്ഞെടുപ്പ്.

പ്രാഥമിക തിരഞ്ഞെടുപ്പിൽ മെൻറൽ എബിലിറ്റി ടെസ്റ്റ് /കോഗ്നിറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് , പിക്ചർ പെർസെപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ടാകും.

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഇംഗ്ലീഷിലുള്ള ഒബ്ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക.

ഡിസ്കഷൻ ടെസ്റ്റിൽ ഉദ്യോഗാർഥികൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിക്കണം.

അവസാന ഘട്ടത്തിൽ ശാരീരികപരിശോധനയിലും വിജയിക്കണം.

കുറഞ്ഞത് 157 സെൻറി മീറ്റർ ഉയരം ആവശ്യമാണ്.

ഉയരത്തിനും വയസ്സിനും അനുസരിച്ചുള്ള ഭാരവും നെഞ്ചളവും വേണം.

കാഴ്ചശക്തി കണ്ണടയില്ലാതെ ഇടതുകണ്ണിന് 6/6 സ്നെല്ലനും വലതുകണ്ണിന് 6/9 നെല്ലനും കണ്ണടയോടെ ഇടതുകണ്ണിന് 6/6 സ്നെല്ലനും വലതുകണ്ണിന് 6/6 സ്നെല്ലനും ഉണ്ടാകണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഡിസംബർ 21 മുതൽ അപേക്ഷിക്കാം.

ഒന്നിൽ കൂടുതൽ അപേക്ഷ അയക്കരുത്.

അപേക്ഷകൻെറയും അച്ഛൻെറയും അമ്മയുടെയും പേര് , വയസ്സ് തുടങ്ങിയവ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലെതുപോലെയായിരിക്കണം പൂരിപ്പിക്കേണ്ടത്.

ഒ.ബി.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് മൂന്ന് സാമ്പത്തിക വർഷത്തിനുള്ളിലുള്ളതായിരിക്കണം.

പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യേണ്ടിവരും.

ഇമേജ് ക്വാളിറ്റി 200 dpi ആയിരിക്കണം.

ഫോട്ടോയുടെ സൈസ് 10 കെ.ബി.ക്കും 40 കെ.ബി.ക്കും ഇടയിലും ഒപ്പിൻെറ സൈസ് 10 കെ.ബി.ക്കും 30 കെ.ബി.ക്കും ഇടയിലുമായിരിക്കണം. ജനുവരി ആറുമുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഇതിൻെറ രണ്ട് കോപ്പിയും സർട്ടിഫിക്കറ്റുകളും നീല പശ്ചാത്തലത്തിൽ പുതുതായെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോകളുമായാണ് റിക്രൂട്ട്മെൻറിന് എത്തേണ്ടത്.

www.joinindiancoastguard.gov.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 27.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version