അവിവാഹിതരായ ആൺകുട്ടികൾക്ക് കരസേനയിൽ സൗജന്യ എൻജിനീയറിങ് ബിരുദപഠനത്തിന് അവസരം.
വിജയകരമായി പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റനൻറ് പദവിയിൽ ജോലി.
2021 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിലൂടെ പ്രവേശനം നേടാം.
90 പേർക്കാണ് അവസരം.
യോഗ്യത :
- ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു / ഹയർ സെക്കൻഡറി / തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം.
- പ്രായം : പതിനാറരയ്ക്കും പത്തൊൻപതരയ്ക്കും മധ്യേയാവണം.
- 2001 ജൂലൈ രണ്ടിന് മുമ്പോ 2004 ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
- മെഡിക്കൽ , ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം.
സെലക്ഷൻ :
- മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപട്ടിക തയാറാക്കി സർവ്വീസസ് സെലക്ഷൻ ബോർഡ് ബെംഗളൂരു , അലഹബാദ് ( യുപി ) , ഭോപ്പാൽ ( മധ്യപ്രദേശ് ) , കപൂർത്തല ( പഞ്ചാബ് ) എന്നിവിടങ്ങളിലായി അഞ്ചു ദിവസത്തോളം നീളുന്ന ഇൻറർവ്യൂവിന് ക്ഷണിക്കും.
- സൈക്കോളജിസ്റ്റ് , ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസർ , ഇൻറർവ്യൂവിങ് ഓഫീസർ എന്നിവരാണ് പരീക്ഷകൾ നടത്തുന്നത്.
- രണ്ട് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പ് നടപടിയിൽ ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെയാണ് രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ അനുവദിക്കുക.
- ടെസ്റ്റിൽ തിളങ്ങുന്നവരെ വൈദ്യപരിശോധന നടത്തി തെരഞ്ഞെടുക്കും.
പരിശീലനം :
- ആകെ അഞ്ചു വർഷമാണ് പഠന പരിശീലനങ്ങൾ , ആദ്യ വർഷം ബേസിക് മിലിട്ടറി ട്രെയിനിങ് ഗയയിലെ ഓഫീസർ ട്രെയിനിങ് അക്കാദമിയിൽ.
- തുടർന്ന് നാലുവർഷം സാങ്കേതിക വിദ്യാഭ്യാസവും പരിശീലനവുമാണ്.
- പ്രീ/ പോസ്ററ് കമ്മീഷൻ പരിശീലനത്തിന്റെ ഭാഗമായാണ് പൂനെ , സെക്കൻഡറാബാദ് എന്നിവിടങ്ങളിലുള്ള മിലിട്ടറി സാങ്കേതിക സ്ഥാപനങ്ങളിൽ എൻജിനിയറിങ് വിദ്യാഭ്യാസം ലഭിക്കുന്നത്.
- ഫൈനൽ പരീക്ഷയിൽ വിജയിക്കുന്നവർക്ക് ജെഎൻയു എൻജിനിയറിങ് ബിരുദം സമ്മാനിക്കും.
- പരിശീലന ചെലവുകൾ സർക്കാർ വഹിക്കുന്നതാണ്.
- വിജയകരമായി പഠന പരിശീലനങ്ങൾ പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയിൽ 56,100-1,77500 രൂപ ശമ്പളനിരക്കിൽ നിയമിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാ ഫീസില്ല.
അപേക്ഷാ സമർപ്പണത്തിനുശേഷം കൺഫർമേഷൻ ലഭിച്ചാൽ റോൾ നമ്പരോടുകൂടിയ അപേക്ഷയുടെ പ്രിന്റ ഔട്ട് എടുക്കാം.
അപേക്ഷയുടെ ഒരു പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തി പത്ത് , പന്ത്രണ്ട് ക്ലാസ് സർട്ടിഫിക്കറ്റ് , മാർക്ക് ലിസ്റ്റ് , ഐഡി പ്രൂഫ് സഹിതം സർവ്വീസ് സെലക്ഷൻ ബോർഡ് ( എസ്ബി ) മുമ്പാകെ ഇൻറർവ്യൂവിനെത്തുമ്പോൾ കൈവശം കരുതണം.
കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്തംബർ 9.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |