കരസേനയിൽ എൻ.സി.സി.കാർക്ക് അവസരം
വനിതകൾക്കും അപേക്ഷിക്കാം | യോഗ്യത : ബിരുദം.
കരസേനയിൽ എൻ.സി.സി.കാർക്ക് അവസരം.
55 ഒഴിവുകളിലേക്ക് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
എൻ.സി.സി.സ്‌പെഷ്യൽ എൻട്രി സ്കീം 49-ആം കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
യുദ്ധത്തിൽ പരിക്കേറ്റവരോ മരിച്ചവരോ ആയ സൈനികരുടെ ആശ്രിതർക്കും അവസരമുണ്ട്.
2021 ഏപ്രിലിൽ കോഴ്‌സ് തുടങ്ങും.
ഒഴിവുകൾ :
- എൻ.സി.സി.മെൻ – 50 (ജനറൽ -45,പരിക്കേറ്റ സൈനികരുടെ ആശ്രിതർ-5).
- എൻ.സി.സി.വിമൻ – 5 (ജനറൽ -4,പരിക്കേറ്റ സൈനികരുടെ ആശ്രിതർ-1).
യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത.
എൻ.സി.സി.സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.
2013 ഫെബ്രുവരി 22 മുതൽ മൂന്ന് അക്കാദമിക വർഷങ്ങളിൽ സേവനമനുഷ്ഠിക്കണം.
ഇല്ലെങ്കിൽ 2008 മേയ് 23 മുതൽ 2013 ഫെബ്രുവരി 21 വരെയുള്ള രണ്ട് വർഷങ്ങളിൽ എൻ.സി.സി.യുടെ സീനിയർ ഡിവിഷനിലോ വിങ്ങിലോ സേവനമനുഷ്ഠിച്ചവരായിരിക്കണം.
അവസാന വർഷ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്ക് നിർബന്ധനകളോടെ അപേക്ഷിക്കാം.
മറ്റ് യോഗ്യതയുള്ളവരും യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ ആശ്രിതരുമായവർക്ക് എൻ.സി.സി.സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും അപേക്ഷിക്കാം.
പ്രായപരിധി : 19-25 വയസ്സ്. 1996 ജനുവരി 2-നും 2002-ജനുവരി 01-നും ഇടയിൽ ജനിച്ചവരായിരിക്കണം(2 തീയതികളും ഉൾപ്പെടെ).[09/01, 8:52 am] Madhu Anand: പരീക്ഷ : അപേക്ഷകൾ പരിശോധിച്ച ശേഷം തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കാണ് സർവീസസ് സെലക്ഷൻ ബോർഡിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനാവുക.
അലഹബാദ്, ഭോപ്പാൽ,ബെംഗളൂരു, കപ്പൂർത്തല എന്നീ നാല് കേന്ദ്രങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
കേന്ദ്രം തീരുമാനിക്കുന്നത് സേനയുടെ റിക്രൂട്ട്‌മെന്റ് വിഭാഗമാണ്.
അഞ്ചു ദിവസം വരെ നീളുന്നതാണ് എസ്.എസ്.ബി.അഭിമുഖം.
രണ്ട് ഘട്ടങ്ങളിലായാണ് ഇതുണ്ടാകുക.
ആദ്യ ഘട്ടത്തിൽ വിജയിക്കുന്നവർക്ക് മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കുക.
ആരോഗ്യ പരിശോധന ഉണ്ടാവും.
ഇതിന്റെ വിശദവിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്.
യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മറ്റു രേഖകളുടെയും പരിശോധനയും നടക്കും.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനമുണ്ടാവും.
പരിശീലന സമയത്ത് 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
പരിശീലനത്തിന് ശേഷം ലെഫ്റ്റനന്റ് റാങ്കിലാണ് നിയമനം ലഭിക്കുക.
അപേക്ഷ,വിശദവിവരങ്ങൾ എന്നിവ www.joinindianarmy.nic.in എന്ന വെബ്സൈറ്റിലുണ്ട്.
ഈ വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. അതിന് ശേഷം ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |