എൽഎൽബിക്കാർക്ക് ലഫ്റ്റനന്റാകാം

നിയമ ബിരുദധാരികൾക്കു കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം.

ജെ.എ.ജി എൻട്രി സ്കീമിൽ അവിവാഹിത പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.

ജഡ്ജ് അഡ്വക്കറ്റ് ജനറൽ ഡിപ്പാർട്ട്മെന്റിൽ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

അപേക്ഷ ഫെബ്രുവരി 13 വരെ സമർപ്പിക്കാം

www.joinindianarmy.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം

ഒഴിവ് : 8 (പുരുഷൻ- 6, സ്ത്രീ – 2)

പ്രായം : 2020 ജൂലൈ ഒന്നിന് 21-27 വയസ്സ്

വിദ്യാഭ്യാസ യോഗ്യത: 55 % മാർക്കിൽ കുറയാതെ എൽഎൽബി (ത്രിവൽസരം/പഞ്ചവൽസരം).

ബാർ കൗൺസിൽ ഓഫ് ഇന്ത്യസ്‌റ്റേറ്റ് റജിസ്ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം.

തിരഞ്ഞെടുപ്പ്: ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂ.

Exit mobile version