എൻ.സി.സിക്കാർക്ക് ആർമി ഓഫീസറാവാം

സർവിസിലിരിക്കെ കൊല്ലപ്പെട്ട/പരിക്കേറ്റ സൈനികരുടെ ആശ്രിതർക്കും അപേക്ഷിക്കാം

Indian Army NCC Special Entry Notification 2024 : ഇന്ത്യൻ ആർമിയിൽ 56 -ാ മത് എൻ.സി.സി. സ്പെഷ്യൽ എൻട്രി സ്കിമിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനമാണ്.

55 ഒഴിവുണ്ട്.

ഒഴിവുകൾ :

പ്രായം : 2024 ജനുവരി ഒന്നിന് 19-25 വയസ്സ്.

അപേക്ഷകർ 1999 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനുമിടയിൽ (രണ്ട് തീയതികളുമുൾപ്പെടെ) ജനിച്ചവരായിരിക്കണം.

സർവീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.

യോഗ്യത :

50 ശതമാനം മാർക്കോടെയുള്ള ബിരുദവും എൻ.സി.സി. (സി) സർട്ടിഫിക്കറ്റും.

അവസാനവർഷ ബിരുദവിദ്യാർഥികൾക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.

സർവീസിലിരിക്കെ മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കാണാതായവരുടെയും മക്കൾക്ക് എൻ.സി.സി. (സി) സർട്ടിഫിക്കറ്റ് ആവശ്യമില്ല.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനമുണ്ടാവും.

നിയമനം തുടക്കത്തിൽ 10 വർഷത്തേക്കായിരിക്കും.

നാലുവർഷം കൂടി ദീർഘിപ്പിക്കാം.

സ്റ്റൈപ്പൻഡ് : 56,100 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version