Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

ബാങ്ക് നോട്ട് പ്രസിൽ 135 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11

മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസിൽ വിവിധ തസ്തികളിലായി 135 അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

മേയ് 12 മുതൽ അപേക്ഷിക്കാം.

പരസ്യവിജ്ഞാപനനമ്പർ : BNP/HR/08/2020.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : വെൽഫെയർ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും സോഷ്യൽ സയൻസിൽ ബിരുദം/ഡിപ്ലോമയും.
    ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ഇൻക് ഫാക്ടറി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഡൈസ്റ്റഫ് ടെക്നോളജി/പെയിൻറ് ടെക്നോളജി/സർഫേസ് കോട്ടിങ് ടെക്നോളജി/പ്രിൻറിങ് ഇൻക് ടെക്നോളജി/പ്രിൻറിങ് ടെക്നോളജി ഡിപ്ലോമ.
    ബന്ധപ്പെട്ട വിഷയങ്ങളിലെ ബി.ഇ / ബി.ടെക് / ബി.എസ്.സിയും കെമിസ്ട്രി ബി.എസ്.സിയും പരിഗണിക്കും.
  • പ്രായപരിധി : 36 വയസ്സ്.

തസ്‌തികയുടെ പേര് : സൂപ്പർവൈസർ (ഇൻഫർമേഷൻ ടെക്നോളജി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഐ.ടി./കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ.
    ബന്ധപ്പെട്ട വിഷയത്തിലെ ബി.ടെക് / ബി.ഇ / ബി.എസ്.സി യോഗ്യതയുള്ളവരെ പരിഗണിക്കും.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : 55 ശതമാനം മാർക്കൊടെ ബിരുദവും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 40 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
  • പ്രായപരിധി : 28 വയസ്സ്.

ജൂനിയർ ടെക്നീഷ്യൻ : 113

തസ്‌തികയുടെ പേര് : ഇൻക് ഫാക്ടറി

  • ഒഴിവുകളുടെ എണ്ണം : 60
  • യോഗ്യത : ഡൈസ്റ്റഫ് ടെക്നോളജി / പെയിൻറ് ടെക്നോളജി / സർഫേസ് കോട്ടിങ് ടെക്നോളജി / പ്രിൻറിങ് ഇൻക് ടെക്നോളജി / പ്രിൻറിങ് ടെക്നോളജി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
  • പ്രായപരിധി : 26 വയസ്സ്.

തസ്‌തികയുടെ പേര് : പ്രിൻറിങ്

  • ഒഴിവുകളുടെ എണ്ണം : 28
  • യോഗ്യത : പ്രിൻറിങ് ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
  • പ്രായപരിധി : 25 വയസ്സ്.

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ / ഐ.ടി

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
  • പ്രായപരിധി : 25 വയസ്സ്.

തസ്‌തികയുടെ പേര് : മെക്കാനിക്കൽ / എ.സി

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ഫിറ്റർ / മെഷീനിസ്റ്റ് / ടർണർ /ഇൻസ്ട്രുമെന്റ് മെക്കാനിക്ക് / മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
  • പ്രായപരിധി : 25 വയസ്സ്.

തസ്‌തികയുടെ പേര് : സെക്രട്ടേറിയൽ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01 (നോയിഡയിലെ യൂണിറ്റിലാണ് അവസരം)
  • യോഗ്യത : 55 ശതമാനം മാർക്കോടെ ബിരുദവും സ്റ്റെനോഗ്രഫി പരിജ്ഞാനവും.
  • പ്രായപരിധി : 28 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 08 (നോയിഡയിലെ യൂണിറ്റിലാണ് അവസരം)
  • പ്രായപരിധി : 28 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bnpdewas.spmcil.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 11.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!