യൂക്കോ ബാങ്കില്‍ 91 സ്പെഷ്യലൈസ്ഡ് ഓഫീസര്‍ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബര്‍ 17

കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂക്കോ ബാങ്കില്‍ 91 സ്പെഷ്യലൈസ്ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍.
ഓണ്‍ലൈന്‍ പരീക്ഷയിലൂടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
2020 ഡിസംബര്‍ 2021 ജനുവരി മാസങ്ങളിലായിരിക്കും പരീക്ഷ.
സെക്യൂരിറ്റി ഓഫീസര്‍ തസ്തികയ്ക്ക് അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
കേരളത്തില്‍ എറണാകുളമാണ് പരീക്ഷാകേന്ദ്രം.
തസ്തിക, ഒഴിവുകള്‍, യോഗ്യത, പ്രായം എന്നീ വിവരങ്ങള്‍ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : സെക്യൂരിറ്റി ഓഫീസര്‍ (ഒന്‍പത് ഒഴിവുകള്‍)
യോഗ്യത : 60 ശതമാനം മാര്‍ക്കോടെ ബിരുദം. 5-8 വര്‍ഷം വരെ സേനകളിലെ പ്രവ്യത്തിപരിചയം.
പ്രായപരിധി : 21- 40 വയസ്സ്
- തസ്തികയുടെ പേര് : എന്‍ജിനിയേഴ്സ് (എട്ടു ഒഴിവുകള്‍)
യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദം. പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി: 21- 30 വയസ്സ്
- തസ്തികയുടെ പേര് : എക്കണോമിസ്റ്റ് (രണ്ട് ഒഴിവുകള്‍)
യോഗ്യത : എക്കണോമിക്സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.എച്ച.്ഡി. ബിരുദാനന്തരബിരുദക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പി.എച്ച്.ഡിക്കാര്‍ക്ക് പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി: 21-30 വയസ്സ്
- തസ്തികയുടെ പേര് : സ്റ്റാറ്റിറ്റീഷ്യന്‍ (രണ്ട് ഒഴിവുകള്‍)
യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ഇക്ണോമെട്രിക്സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
- തസ്തികയുടെ പേര് : ഐ.ടി ഓഫീസര്‍ (20 ഒഴിവുകള്‍)
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക്ക് അല്ലെങ്കില്‍ എം.സി.എ.
പ്രായപരിധി: 21 -30 വയസ്സ്
- തസ്തികയുടെ പേര് : ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (25 ഒഴിവുകള്‍)
1. ജെ.എം.ജി.എസ് I
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യത/ സി.എഫ്.എ. പ്രവൃത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി: 21-30 വയസ്സ്
- തസ്തികയുടെ പേര് : ചാര്‍ട്ടേഡ് അക്കൗണ്ടന്റ് : (25 ഒഴിവുകള്‍)
2. എം.എം.ജി എസ് II
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യത അല്ലെങ്കില്‍ എങ്കില്‍ സി.എഫ്.എ.. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 21- 30 വയസ്സ്
പരീക്ഷ : 200 ചോദ്യങ്ങളാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ഉണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, പ്രൊഫഷണല്‍ നോളജ് എന്നിവയില്‍ നിന്നുള്ള 50 വീതം ചോദ്യങ്ങളുണ്ടാകും.
അപേക്ഷാ ഫീസ്: 1000 രൂപയും 180 രൂപ ജി.എസ്.ടിയും. എസ്.സി/എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 100 രൂപയും 18 രൂപ ജി.എസ്.ടിയുമാണ് ഫീസ്. ഓണ്‍ലൈനായി ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ റിക്രൂട്ട്മെന്റ് ലിങ്ക് വഴി വേണം അപേക്ഷിക്കാന്‍. നിശ്ചിത ഫോര്‍മാറ്റിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങള്‍ക്ക് www.ucobank.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബര്‍ 17
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |