Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

ആദായ നികുതിവകുപ്പിൽ കായിക താരങ്ങൾക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30

ആദായ നികുതിവകുപ്പിൽ 14 കായിക താരങ്ങൾ ഒഴിവ് : പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ള കായിക താരങ്ങൾക്ക് ആദായ നികുതിവകുപ്പിൽ ജോലി നേടാൻ സുവർണാവസരം.

ഡൽഹി റീജണിലാണ് ഒഴിവ്.

ദേശീയ/സംസ്ഥാന / അന്തർ-സർവകലാശാല ടൂർണമെന്റ്/ ദേശീയ സ്കൂൾ ഗെയിംസ് എന്നിവയിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം.

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം

ഒഴിവുകൾ :

  • ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് -01 ,
  • ടാക്സ് അസിസ്റ്റൻറ് -04 ,
  • സ്റ്റെനോഗ്രാഫർ ഗ്രേഡ് II -03 ,
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് -06

കായിക ഇനങ്ങൾ :

  • അത്ലറ്റിക്സ് ,
  • കബഡി ,
  • ഫുട്ബോൾ ,
  • ഹോക്കി ,
  • ഗോൾഫ് ,
  • ബോഡി ബിൽഡർ ,
  • ക്രിക്കറ്റ്.

യോഗ്യത :

  • ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് , ടാക്സ് അസിസ്റ്റൻറ് തസ്തികയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • ടാക്സ് അസിസ്റ്റൻറ് തസ്തികയിൽ ഡേറ്റാ എൻട്രി വേഗവും ഉണ്ടായിരിക്കണം.
  • സ്റ്റെനോഗ്രാഫർ തസ്തികയിൽ പന്ത്രണ്ടാം ക്ലാസ് പാസും സ്റ്റെനോഗ്രാഫി പരിജ്ഞാനവുമാണ് യോഗ്യത.
  • മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.

2016 , 2017 , 2018 , 2019 വർഷങ്ങളിൽ കായിക ഇനങ്ങളിൽ പങ്കെടുത്ത വരെയാണ് പരിഗണിക്കുന്നത്.

പ്രായം :

  • ഇൻസ്പെക്ടർ ഓഫ് ഇൻ കം ടാക്സ് തസ്തികയിൽ 18-30 വയസ്സ്.
  • മറ്റ് തസ്തികകളിൽ 18-27 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് ,

The Deputy Commissioner of Income – tax (Hqrs. Personnel) ,
Room No. 378A ,
C.R. Building , I.P. Estate ,
New Delhi – 110002

എന്ന വിലാസത്തിൽ അയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി www.incometaxdelhi.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!