IITR-ൽ 11 സയൻറിസ്റ്റ് അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 21
കേന്ദ്രസർക്കാരിന് കീഴിൽ ലഖ്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എസ്.ഐ.ആർ – ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ചിൽ സയൻറിസ്റ്റ് , സീനിയർ സയൻറിസ്റ്റ് തസ്തികകളിലായി 11 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക , ഒഴിവുകളുടെ എണ്ണം , ഒഴിവുകൾ എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സയൻറിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 08 ( ജനറൽ – 3 , എസ്.സി – 1 , ഒ.ബി.സി – 3 , ഇ.ഡബ്ലൂ.എസ് – 1)
- ഒഴിവുകൾ : എക്കോളജിക്കൽ സയൻസ് , എപ്പിഡമിയോളജി , മോളിക്കുലാർ ടോക്സിക്കോളജി , സ്റ്റാറ്റിസ്റ്റിക്സ് , ഇൻഹലേഷൻ ടോക്സിക്കോളജി.
- പ്രായപരിധി : 32 വയസ്സ്.
- ശമ്പളം : 98,465 രൂപ.
തസ്തികയുടെ പേര് : സീനിയർ സയൻറിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 03 ( ജനറൽ )
- ഒഴിവുകൾ : നാനോമെറ്റീരിയൽ ടോക്സിക്കോളജി , ബയോഇൻഫർമാറ്റിക്സ് , മെറ്റാലോബോമിക്സ്.
- പ്രായപരിധി : 37 വയസ്സ്.
- ശമ്പളം : 1,13,228 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.iitrindia.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് : 100 രൂപയാണ്.
ഓൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിൻറൗട്ടും യോഗ്യത , പ്രായം ,
പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും
ഫീസ് അടച്ച രശീതിയുടെ പകർപ്പും സഹിതം
CSIR Indian Institute of Toxicology Research ,
Vishvigyan Bhawan ,
31 , Mahatma Gandhi Marg ,
P.O. Box No. 80 ,
Lucknow – 226001 ,
Uttar Pradesh
എന്ന വിലാസത്തിലേക്ക് തപാലിൽ അയയ്ക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21.
തപാലിൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |