പാലക്കാട് ഐ.ഐ.ടി.യിൽ അധ്യാപക – അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡേറ്റാ സയൻസ് , മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസാസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ എന്നിവയാണ് അധ്യാപക തസ്തികകൾ.
കൗൺസലർ , ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ , ഹോർട്ടികൾച്ചർ ഓഫീസർ , അസിസ്റ്റൻറ് രജിസ്ട്രാർ , രജിസ്ട്രാർ തസ്തികകളിലാണ് അനധ്യാപക ഒഴിവുകൾ.
അധ്യാപക തസ്തികകൾ :
മാത്തമാറ്റിക്സിന് ന്യൂമറിക്കൽ അനാലിസിസും ഡേറ്റാ സയൻസിന് മെഷീൻ ലേണിങ് , റീ-ഇൻഫോഴ്ൻസ്‌മെന്റ് ലേണിങ് , ഡേറ്റാ മൈനിങ് , നാച്ചുറൽ ലാംഗ്വേജ് പ്രൊസസ്സിങ് , കംപ്യൂട്ടർ വിഷൻ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുമാണ് സ്പെഷ്യലൈസേഷൻ വിഷയങ്ങൾ.
അടിസ്ഥാന യോഗ്യത : പിഎച്ച്.ഡി.യാണ് അടിസ്ഥാന യോഗ്യത.
പ്രവർത്തനപരിചയം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രായം : അസിസ്റ്റൻറ് പ്രൊഫസർക്ക് 40 വയസ്സും അസാസിയേറ്റ് പ്രൊഫസർക്ക് 45 വയസ്സുമാണ് ഉയർന്ന പ്രായം.
അനധ്യാപക തസ്തികകൾ :
തസ്‌തികയുടെ പേര് : കൗൺസലർ
- യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ ക്ലിനിക്കൽ സൈക്കോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി , നാലുവർഷത്തെ പരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : ഹോർട്ടികൾച്ചർ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കുറഞ്ഞത് 66 ശതമാനം മാർക്കോടെ / തത്തുല്യ ഗ്രേഡോടെ ഹോർട്ടികൾച്ചർ / അഗ്രികൾച്ചർ /ഫോറസ്ട്രിയിൽ ബിരുദം / ബിരുദാനന്തര ബിരുദം.
- ബിരുദധാരികൾക്ക് എട്ട് വർഷത്തെയും ബിരുദാനന്തരബിരുദധാരികൾക്ക് അഞ്ച് വർഷത്തെയും പരിചയം വേണം.
- പ്രായപരിധി : 46 വയസ്സ്.
തസ്‌തികയുടെ പേര് : ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ
- യോഗ്യത : ബിരുദവും ബി.പി.ഇ.ഡി.യും തത്തുല്യവും (60 ശതമാനം മാർക്ക്) , മൂന്നുവർഷത്തെ പരിചയവും.
- പ്രായപരിധി : 32 വയസ്സ്.
അപേക്ഷാഫീസ് : 100 രൂപ.
വനിതകൾക്കും എസ്.സി/എസ്.ടി. , ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ഇല്ല.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iitpkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03.
Important Links | |
---|---|
Official Notification for Faculty | Click Here |
Official Notification for Non-Teaching Position | Click Here |
More Details | Click Here |