ഐ.ഐ.എസ്.ഇ.ആർ : ജൂനിയർ റിസർച്ച് ഫെലോ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

തിരുവനന്തപുരത്തു വിതുരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിലവിൽ 2 ഒഴിവുകളാണ് ഉള്ളത്.

ജൂനിയർ റിസർച്ച് ഫെലോ / പ്രൊജക്റ്റ് അസിസ്റ്റന്റ് – 1

യോഗ്യത – ജൂനിയർ റിസർച്ച് ഫെലോയ്‌ക്ക്‌ എം.എസ്.സി കെമിസ്ട്രിയും നെറ്റും, പ്രൊജക്റ്റ് അസിസ്റ്റന്റിനു എം.എസ്.സി.കെമിസ്ട്രിയുമാണ് യോഗ്യത.

പ്രായം – 28 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.

ഫെലോഷിപ്പ് – ജൂനിയർ റിസർച്ച് ഫെലോ- 31000 രൂപ.

പ്രൊജക്റ്റ് അസിസ്റ്റന്റ് -22000 രൂപ.

അപേക്ഷിക്കേണ്ട വിധം – അപേക്ഷ ,ബയോഡാറ്റ ,സ്റ്റേറ്റ്മെന്റ് ഓഫ് ഇൻട്രസ്റ്റ്‌, ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പി എന്നിവ ചേർത്ത് kms@iisertvm.ac.in എന്ന ഇ-മെയിലിലേക്കു അയക്കുക. ഇ-മെയിലിന്റെ സബ്ജക്ട് ലൈനായി ‘Application for the post of JRF/Project assistant’ എന്ന് രേഖപ്പെടുത്തണം.

ജൂനിയർ റിസർച്ച് ഫെലോ -1

യോഗ്യത – ഫിസിക്സ് /ഫോട്ടോണിക്‌സ്/മെറ്റീരിയൽസ് സയൻസ് എന്നിവയിൽ എം.എസ്.സി /എം.ടെക്. /സി.എസ്.ഐ.ആർ., യു.ജി.സി.,നെറ്റ് ,ഗേറ്റ്, ജെസ്റ്റ് എന്നിവ പാസായിരിക്കണം .

പ്രായപരിധി – 26 വയസ്സ് . സംവരണ വിഭാഗക്കാർക്കും , വനിതകൾക്കും നിയമാനുസൃതമായ 5 വർഷത്തെ വയസിളവ് ലഭിക്കുന്നതായിരിക്കും.

ഫെലോഷിപ്പ് – 31000 രൂപ.

അപേക്ഷിക്കേണ്ട വിധം – അപേക്ഷ ,ബയോഡാറ്റ ,ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പി എന്നിവ ചേർത്ത് rajeevkini@iisertvm.ac.in എന്ന ഇ-മെയിലിലേക്കു അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് www.iisertvm.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30.

Important Links
Notification Click Here
Apply Online Click Here
Exit mobile version