Job NotificationsEngineering JobsGovernment JobsLatest Updates
കാഞ്ചീപുരം ഐ.ഐ.ടിയിൽ 18 അനധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30
ചെന്നെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി , ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് , കാഞ്ചീപുരത്തിൽ 18 അനധ്യാപക ഒഴിവ്.
പരസ്യവിജ്ഞാപനനമ്പർ : IIITDM/R /01/2021.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക്കും 8 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ എം.ഇ/ എം.ടെക്കും 5 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 45 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ എൻജിനീയർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ഡിപ്ലോമയും 5 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 32 വയസ്സ് .
തസ്‌തികയുടെ പേര് : ജൂനിയർ സൂപ്രണ്ട്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബിരുദവും 6 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 32 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
- പ്രായപരിധി : 27 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 06 (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -3 , മെക്കാനിക്കൽ -2 , ഫിസിക്സ് -1 )
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം / ഡിപ്ലോമ / ഐ.ടി.ഐ.
- പ്രായപരിധി : 27 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iiitdm.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് : 500 രൂപ.
വനിത , എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |