ഐ.എച്ച്.ആർ.ഡി.യിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 25.
IHRD Jobs 2023 : ഐ.എച്ച്.ആർ.ഡി. എറണാകുളം റീജണൽ സെന്റർ മേൽനോട്ടം വഹിക്കുന്ന വിവിധ പ്രോജക്ടുകളിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് താത്കാലികനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: മൂന്നുവർഷത്തെ ഫുൾടൈം റെഗുലർ ഡിപ്ലോമ യോടൊപ്പം (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡർ/ഇലക്ട്രോണിക്സ് എൻജിനീയറിങ്/എൻ.സി.വി.ടി.സർട്ടിഫിക്കറ്റ്) സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ വേഡ് പ്രോസസിങ്/ഡേറ്റാ എൻട്രി ഓപ്പറേഷൻ/തത്തുല്യയോഗ്യത.
രണ്ടുവർഷ ത്തിൽ കുറയാതെയുള്ള വേഡ് പ്രോസസിങ്/ഡേറ്റാ എൻട്രി ഓപ്പറേഷൻ/ഐ.സി.ടി. ഉപകരണങ്ങൾ കൈകാര്യംചെയ്തുള്ള പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്
യോഗ്യത: മൂന്നുവർഷത്തെ ഫുൾടൈം റെഗുലർ ഡിപ്ലോമ (ഇലക്ട്രോണിക്സ്/ഐ.ടി./കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്), രണ്ടുവർഷത്തെ ഐ.ടി. ടെക്നിക്കൽ സപ്പോർട്ട് ഫീൽഡിൽ ഫുൾടൈം ടെക്നിക്കൽ സപ്പോർട്ട് അല്ലെങ്കിൽ സമാ നമേഖലയിലുള്ള ഹാർഡ് വെയർ/സോഫ്റ്റ്-വെയർ/നെറ്റ്-വർക്കിങ് സപ്പോർട്ട്/ടെക്നിക്കൽ ട്രബിൾ ഷൂട്ടിങ് എന്നിവയിലുള്ള പ്രവൃത്തി പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ apply2rcekmprojects@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മേയ് 25-ന് മുൻപ് അയക്കണം.
വിശദ വിവരങ്ങൾക്ക് www.ihrdrcekm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Job Summary
ഐ.എച്ച്.ആർ.ഡി. എറണാകുളം റീജണൽ സെന്ററിന്റെ വിവിധ പദ്ധതികളിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെയും ടെക്നിക്കൽ അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്.
ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ യോഗ്യത: മൂന്നുവർഷത്തെ ഗവ. അംഗീകൃത ഫുൾടൈം റെഗുലർ ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ഹാർഡ് വെയർ/ഇലക്ട്രോണിക്സ് എൻജിനീയറിങ്/എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്), ഒരു പ്രമുഖസ്ഥാപനത്തിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ വേഡ് പ്രോസസിങ് എൻട്രി ഓപ്പറേഷൻ/തത്തുല്യയോഗ്യത.
അഭിലഷണീയയോഗ്യത : രണ്ടുവർഷത്തിൽ കുറയാതെയുള്ള വേഡ് പ്രോസസിങ് ഡേറ്റാ എൻട്രി ഓപ്പറേഷൻ/ഐ.സി.ടി ഉപകരണങ്ങൾ കൈകാര്യംചെയ്തുള്ള പ്രവൃത്തിപരിചയം.
ടെക്നിക്കൽ അസിസ്റ്റൻറിന്റെ യോഗ്യത : മൂന്നുവർഷത്തെ ഗവ. അംഗീകൃത ഫുൾടൈം റെഗുലർ ഡിപ്ലോമ (ഇലക്ട്രോണിക്സ്/ഐ.ടി./കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ഹാർഡ്-വെയർ എൻജിനീയറിങ്), രണ്ടുവർഷത്തെ ഐ.ടി. ടെക്നിക്കൽ സപ്പോർട്ട് ഫീൽഡിൽ ഫുൾടൈം ടെക്നിക്കൽ സപ്പോർട്ട്. അല്ലെങ്കിൽ, സമാനമേഖലയിലുള്ള ഹാർഡ്-വെയർ/സോഫ്റ്റ് -വെയർ/നെറ്റ്-വർക്കിങ് സപ്പോർട്ട്/ടെക്നിക്കൽ ട്രബിൾ ഷൂട്ടിങ് എന്നിവയിലുള്ള പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ apply2rcekmprojects@gmail.com എന്ന ഇ-മെയിലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 25.
ഫോൺ: 0484-2957838, 2337838.