കർണാടക ബെലഗാവിയിൽ കേന്ദ്രസർക്കാരിന് കീഴിലുള്ള ഐ.സി.എം.ആർ.-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ മെഡിസിനിൽ 10 ഒഴിവുകളുണ്ട്.
ആറു മാസത്തേക്കാണ് നിയമനം.
തസ്തികയുടെ പേര്,ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി,ശമ്പളം എന്നിവ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : സയന്റിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈഫ് സയൻസ്/മൈക്രോ ബയോളജി/ബയോ കെമിസ്ട്രി/ബയോ ടെക്‌നോളജി എന്നിവയിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും,രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച വിഷയങ്ങളിൽ രണ്ടാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും.
പ്രായപരിധി : 35 വയസ്സ്.
ശമ്പളം : 48,000 രൂപ
- തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ലൈഫ് സയൻസസ്/മൈക്രോ ബയോളജി/ബയോ കെമിസ്ട്രി/ബയോ ടെക്‌നോളജി എന്നിവയിൽ ഒന്നാം ക്ലാസ്സോടെ ബിരുദവും അഞ്ചു വർഷത്തെ ഗവേഷണ പരിചയവും അല്ലെങ്കിൽ മുകളിൽ സൂചിപ്പിച്ച വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.
പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 32,000 രൂപ.
- തസ്തികയുടെ പേര് : ടെക്നിഷ്യൻ
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : ശാസ്‌ത്ര വിഷയങ്ങളിൽ പ്ലസ് ടു യോഗ്യത,ഡി.എം.എൽ.ടി.
പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 18,000 രൂപ
- തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത : പ്ലസ് ടു , കമ്പ്യൂട്ടറിൽ നിശ്ചിത ടൈപ്പിങ് വേഗം.
പ്രായപരിധി : 25 വയസ്സ്.
ശമ്പളം : 17,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.icmrnitm.res.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം director.nitm.bg@gmail.com എന്ന ഇമെയിലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 28 വൈകിട്ട് ആറ്.
Important Links | |
---|---|
Official Notification | Click Here |
Application Form for Contract Scientist ‘B’ (Non-Medical) | Click Here |
Application form for Other posts | Click Here |