IBPS : ഗ്രാമീൺ ബാങ്കുകളിൽ 9640 ഒഴിവുകൾ

അടിസ്ഥാന യോഗ്യത : ബിരുദം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 21

രാജ്യത്തെ 48 റീജണൽ റൂറൽ ബാങ്കുകളിലെ ( RRB ) ഗ്രൂപ്പ് എ ഓഫീസർ ( Scale I , II , III ) , ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റൻറ് ( മൾട്ടിപർപ്പസ് ) തസ്തികയിലേക്കുള്ള ഒൻപതാമത് പൊതു എഴുത്തുപരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ ( IBPS ) അപേക്ഷ ക്ഷണിച്ചു.

ആകെ 9640 ഒഴിവുകളുണ്ട്.

ഇതിൽ 4624 ഒഴിവുകൾ ഓഫീസ് അസിസ്റ്റൻറ് തസ്തികയിലും 5016 ഒഴിവുകൾ ഓഫീസർ തസ്തികയിലുമാണ്.

കേരള ഗ്രാമീൺ ബാങ്കിലെ റിക്രൂട്ട്മെൻറും ഇതിനോടൊപ്പമാണ്.നിലവിൽ ഗ്രാമീൺ ബാങ്കിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

പുതുച്ചേരിയിലെ ഗ്രാമീൺ ബാങ്കിൽ 8 ഒഴിവുണ്ട്.

ഒഴിവുകൾ ചുരുക്കത്തിൽ
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ഓഫീസ് അസിസ്റ്റന്റ് ( മൾട്ടിപർപ്പസ് ) 4624
ഓഫീസർ സ്കെയിൽ I ( അസിസ്റ്റന്റ് മാനേജർ ) 3800
ഓഫീസർ സ്കെയിൽ II ( മാനേജർ )
അഗ്രിക്കൾച്ചർ ഓഫീസർ 100
മാർക്കറ്റിങ് ഓഫീസർ 08
ട്രഷറി മാനേജർ 3
ലോ ഓഫീസർ 26
ചാറ്റേർഡ് അക്കൗണ്ടന്റ് 26
ഐ.ടി.ഓഫീസർ 59
ജനറൽ മാർക്കറ്റിങ് 838
ഓഫീസർ സ്കെയിൽ -III (സീനിയർ മാനേജർ) 156

ഇവിടെ പ്രാദേശിക ഭാഷയിൽ മലയാളവും ഉൾപ്പെട്ടിട്ടുണ്ട്.

രണ്ടു തസ്തികയിലേക്കും ( ഓഫീസർ , ഓഫീസ് അസിസ്റ്റൻറ് ) ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.എന്നാൽ ഓഫീസർ തസ്തികയിലെ ഏതെങ്കിലും ഒരു സ്കെയിലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.

പ്രായം


2020 ജൂലായ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി. / എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

വിമുക്ത ഭടർ/വിധവകൾ/പുനർവിവാഹം ചെയ്യാത്ത വിവാഹമോചിതർ എന്നിവർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത


അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടർ അറിവ് അഭിലഷണീയം.

പ്രാദേശികഭാഷയിൽ അറിവുണ്ടായിരിക്കണം . കമ്പ്യൂട്ടർ പരിജ്ഞാനം വേണം . അഗ്രിക്കൾചർ/ഹോർട്ടിക്കൾച്ചർ/ഫോറസ്ട്രി/അനിമൽ ഹസ്ബൻഡറി / വെറ്ററിനറി സയൻസ് / അഗ്രിക്കൾച്ചറൽ എൻജിനീയറിങ്/പിസികൾച്ചർ/അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/ഐ.ടി./മാനേജ്മെൻറ് നിയമം / ഇക്കണോമിക് അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന.

ബാങ്ക് ധനകാര്യസ്ഥാപനത്തിൽ ഓഫീസറായി ജോലിചെയ്ത് രണ്ടു വർഷത്തെ പരിചയം വേണം.

ഓഫീസർ സ്കെയിൽ II
സ്പെഷ്യലിസ്റ്റ് ഓഫീസർ ( മാനേജർ )


ബാങ്ക് ധനകാര്യസ്ഥാപനത്തിൽ ഓഫീസർ തസ്തികയിൽ ജോലിചെയ്ത് അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം വേണം.

പരീക്ഷ,തിരഞ്ഞെടുപ്പ്

രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തു പരീക്ഷയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്.

ഓഫീസർ തസ്തികയിലേക്ക് അഭിമുഖവും ഉണ്ടാകും .

സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിലായിരിക്കും പരീക്ഷ.

കേരളത്തിൽ ആദ്യഘട്ട പരീക്ഷാകേന്ദ്രങ്ങളില്ല.

സിംഗിൾ/മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരം,കൊച്ചി , കോഴിക്കോട് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

വിശദമായ സിലബസ് ഉൾക്കൊള്ളുന്ന വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫീസ് : 850 രൂപ( എസ്.സി.,എസ്.ടി.,ഭിന്നശേഷി,വിമുക്ത ഭടന്മാർ തുടങ്ങി വിഭാഗക്കാർക്ക് 175 രൂപ).

ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇൻറർനെറ്റ് ബാങ്കിങ് വഴിയോ ഓൺലൈനായി ഫീസടയ്ക്കാം.

ഇ – റസീറ്റിൻറ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം.

ഫീസടയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം


www.ibps.in ൽ നൽകിയ ലിങ്കിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.

അപേക്ഷയിൽ നിർദിഷ്ടസ്ഥാനത്ത് കളർ പാസ്പോർട്ട് സൈസ് ഫോട്ടോയും ( 200 X 230 പിക്സൽസ് , 20 കെ.ബി.ക്കും 50 കെ.ബി.ക്കും ഇടയിൽ ) ഒപ്പും ( വെളുത്ത പേപ്പറിൽ കറുത്ത പേനകൊണ്ടുള്ളത് , 140×60 പിക്സൽസ് ,10 കെ.ബി.ക്കും 20 കെ.ബി.ക്കും ഇടയിൽ ) ഇടതു തള്ളവിരൽ അടയാളവും ( 140x 60 പിക്സൽസ് , 10 കെ.ബി.ക്കും 20 കെ.ബി.ക്കും ഇടയിൽ ) അപ് ലോഡ് ചെയ്യണം.

ഇതോടൊപ്പം Hand written declaration കൈപ്പടയിൽ കറുത്ത മഷി ഉപയോഗിച്ച് വെള്ളക്കടലാസിലെഴുതി സ്കാൻ അപ്ലോഡ് ചെയ്യണം ( 800×400 പിക്സൽസ്,50 കെ.ബി.ക്കും 100 കെ.ബി.ക്കും ഇടയിൽ).

നിർദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലുണ്ട്.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും.ഇത് സൂക്ഷിച്ചുവെക്കണം.ഓൺലൈൻ അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം.

ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.

പ്രധാന തീയതികൾ വ്യക്തമാക്കുന്ന പട്ടിക ഇതോടൊപ്പം നൽകുന്നു.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 21.

Important Dates
Online Registration Including Edit/Modification of Application by Candidates 01-07-2020 to 21-07-2020
Payment of Application Fees/Intimation Charges(Online) 01-07-2020 to 21-07-2020
Download of call letters for Pre-Exam Training 12.08.2020
Important Links
Official Notification Click Here
Apply Online/More Info Click Here
Exit mobile version