ബാങ്ക് ഓഫ് ഇന്ത്യയിൽ 214 ഓഫീസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ 214 ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായിരിക്കും നിയമനം.
ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിൻെറയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.
തസ്തിക,ഒഴിവുകളുടെ എണ്ണം, കാറ്റഗറി,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ഇക്കണോമിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 04 (ജനറൽ-3 , എസ്.സി-1)
- യോഗ്യത : ഇക്കണോമിക്സ് /ഇക്കണോമെട്രിക്സിൽ പിഎച്ച്.ഡി ബിരുദാനന്തരബിരുദം.
നാലു മുതൽ ഏഴുവരെ വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സ്റ്റാറ്റിറ്റീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-2)
- യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് /അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തരബിരുദം.
നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : റിസ്ക് മാനേജർ
- ഒഴിവുകളുടെ എണ്ണം : 09 (ജനറൽ-2 , ഇ.ഡബ്ലു.എസ്-1, ഒ.ബി.സി-2, എസ്.സി-1)
- യോഗ്യത : ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്കിൽനിന്നുള്ള ഫിനാൻഷ്യൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ /
- പ്രിമ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പ്രൊഫഷണൽ റിസ്ക് മാനേജ്മെൻറ് സർട്ടിഫിക്കേഷൻ / സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് എന്നിവയിലേതെങ്കിലും ഉണ്ടായിരിക്കണം.
- അല്ലെങ്കിൽ സി.എ / ഐ.സി. ഡബ്ലു.എ /ആക്ച്യൂറിയൽ സയൻസിൽ സ്‌പെഷ്യലൈസ് ചെയ്ത ഫിനാൻസ് ബിരുദാനന്തരബിരുദം.
തസ്‌തികയുടെ പേര് : ക്രെഡിറ്റ് അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 60 (ജനറൽ-25 , ഇ.ഡബ്ലൂ.എസ് – 6 , ഒ ബി.സി-16 , എസ്.ടി-4 , എസ് സി-9)
- യോഗ്യത : ഫിനാൻസിൽ എം.ബി.എ /ഫിനാൻസിൽ പി.ജി.ഡി.എം/സി.എ/ഐ.സി.ഡബ്ലൂ.എ.10 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ക്രെഡിറ്റ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 79 (ജനറൽ-33 , ഇ.ഡബ്ലൂ.എസ് – 7 , ഒ.ബി.സി -21 , എസ്.ടി-6 , എസ്.സി – 12)
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും എം.ബി.എ / പി.ജി.ഡി.ബി.എം/ പി.ജി.ഡി.എം/പി.ജി.ബി.എം/പി.ജി.ഡി.ബി.എ.യും അല്ലെങ്കിൽ കൊമേഴ്സ് /സയൻസ് /ഇക്കണോമിക്സ് ബിരുദാനന്തരബിരുദം , അല്ലെങ്കിൽ സി.എ / ഐ.സി.ഡബ്ലൂ.എ /സി.എസ്.
തസ്‌തികയുടെ പേര് : ടെക് അപ്രൈസർ
- ഒഴിവുകളുടെ എണ്ണം : 10 (ജനറൽ-4 , ഒ.ബി.സി – 2 , എസ്.ടി – 1 എസ്.സി – 3)
- യോഗ്യത : ഇൻഫ്രാസ്ട്രക്ചർ/ പവർ പ്ലാൻറ് /പവർ ട്രാൻസ്മിഷൻ /പവർ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ് / മെറ്റലർജിക്കൽ /മെറ്റീരിയൽ സയൻസ് /കൺസ്ട്രക്ഷൻ ടെക്നോളജി/ടെക്സ്റ്റൈൽ / ഫാർമസി / സെമികണ്ടക്ടേഴ്സ് /ഓയിൽ ആൻഡ് ഗ്യാസ് /പ്ലാസ്റ്റിക്സ് / പോളിമർ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ എന്നിവയിലേതെങ്കിലും എൻജിനീയറിങ് ടെക്നോളജി ബിരുദം.അല്ലെങ്കിൽ
- എൻജിനീയറിങ് ബിരുദത്തിനുശേഷം ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം ബിരുദാനന്തരബിരുദ ഡിപ്ലോമ.
തസ്‌തികയുടെ പേര് : ഐ.ടി (ഫിൻടെക്)
- ഒഴിവുകളുടെ എണ്ണം : 30 (ജനറൽ -13 , ഒ.ബി.സി – 8 , എസ്.ടി – 4 , എസ്.സി – 6)
യോഗ്യത : കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ് /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക് ബിരുദം. - എം.ബി.എ ഡിജിറ്റൽ മാർക്കറ്റിങ് സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന.
- മൂന്ന് – എട്ട് വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ഐ.ടി (ഡേറ്റ സയൻറിസ്റ്റ്)
- ഒഴിവുകളുടെ എണ്ണം : 03 (ജനറൽ -2 , ഇ.ഡബ്ലൂ.എസ്-1)
- യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് , കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് പിഎച്ച്.ഡി അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
- എം.ബി.എ/ പി.ജി.ഡി.എം ഉള്ളവർക്ക് മുൻഗണന. എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ഡേറ്റാ അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 09 (ജനറൽ -5 , ഒ.ബി.സി-3 , എസ്.സി-1)
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ / ബി.ടെക് ബിരുദം.
- എം ബി.എ / ഡിജിറ്റൽ മാർക്കറ്റിങ് സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന.
- മൂന്ന് – അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം .
തസ്‌തികയുടെ പേര് : ഐ.ടി (ഇൻഫോ സെക്യൂരിറ്റി)
- ഒഴിവുകളുടെ എണ്ണം : 08 (ജനറൽ -4 , ഒ.ബി.സി- 2 എസ്.സി- 2)
- യോഗ്യത : ഇൻഫർമേഷൻ ടെക്നോളജി / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ /ഇലക്സാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിരുദം / ബിരുദാനന്തരബിരുദം.
- മൂന്ന് – എട്ട് വർഷത്തെ പ്രവൃത്തിപരിചയം.
പരീക്ഷ :
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 50 മാർക്കിന് ഇംഗ്ലീഷ് , 75 മാർക്കിന് പ്രാഫഷണൽ നോളജ് , 50 മാർക്കിന് ജനറൽ അവയർനെസും ബാങ്കിങ് ഇൻഡസ്ട്രിയിലെ സ്പെഷ്യൽ റെഫറൻസും.
അപേക്ഷാഫീസ് : 850 രൂപ.
എസ്.സി , എസ്.ടി ഭിന്നശേഷി വിഭാഗത്തിന് 175 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofindia.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |