എറണാകുളത്തെ കളമശ്ശേരിയിലുള്ള എച്ച്.എം.ടി. മെഷീൻ ടൂൾസിൽ എക്സിക്യൂട്ടീവ് ടെക്നിക്കൽ – ബി തസ്തികയിൽ നാല് ഒഴിവ്.
മെക്കാനിക്കൽ എൻജിനീയറിങ് സ്ട്രീമിൽ മൂന്ന് ഒഴിവും സിവിൽ എൻജിനീയറിങ് സ്ട്രീമിൽ ഒരു ഒഴിവുമാണുള്ളത്.
കരാർ നിയമനം ആയിരിക്കും
യോഗ്യത : 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/സിവിൽ എൻജിനീയറിങ് ബിരുദം.
എസ്.സി/എസ്.ടി വിഭാഗത്തിന് 50 ശതമാനം മാർക്ക് മതി.
ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്
അക്കാദമിക് മികവിനെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച്
HMT Machine Tools Limited,
HMT Colony P.O,
Kalamassery, Ernakulam , Kerala – 683 503 എന്ന വിലാസത്തിൽ അയക്കണം
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.hmtmachinetools.com എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |