തിരുവനന്തപുരം ആസ്ഥാനമായ കേന്ദ്രസർക്കാർ സ്ഥാപനം.
തിരുവനന്തപുരം ആസ്ഥാനമായുള്ള കേന്ദ്രസർക്കാർ സംരംഭം എച്ച്.എൽ.എൽ. ലൈഫ് കെയർ ലിമിറ്റഡിൽ 106 ഒഴിവുകൾ. എച്ച്.എൽ.എൽ. ഇൻഫ്രാ ടെക് സർവ്വീസസിലാണ് ഒഴിവുകളുള്ളത്.
ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് -4
സിവിൽ,ഫിനാൻസ്,ബയോ മെഡിക്കൽ ,എഞ്ചിനീയറിംഗ്,ഐ.ടി. എന്നീ വിഭാഗങ്ങളിലായി ഓരോ സ്ഥിരം ഒഴിവു വീതമാണുള്ളത്.
യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ ബി.എ.,ബി.ടെക്. , 12 വർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി- 50 വയസ്സ്.
ശമ്പളം- 32,900-58,000 രൂപ.
ഡെപ്യൂട്ടി ജനറൽ മാനേജർ/ചീഫ് പ്രൊജക്റ്റ് മാനേജർ -6
പ്രൊക്യൂർമെൻറ് ആൻഡ് കൺസൾട്ടൻസി , ബയോമെഡിക്കൽ ഡിവിഷൻ,ഫിനാൻസ്, സിവിൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/സി.എ./ഐ.സി.ഡബ്ള്യു.എ. 10 വർഷത്തെ പ്രവർത്തി പരിചയം.സിവിൽ വിഭാഗത്തിലെ ചീഫ് പ്രൊജക്റ്റ് മാനേജർക്ക് കൂടുതൽ പ്രവർത്തി പരിചയം ആവശ്യമാണ്.
പ്രായപരിധി- 45 വയസ്സ്.
ശമ്പളം- 29,100-54,500 രൂപ.
സീനിയർ മാനേജർ /പ്രൊജക്റ്റ് മാനേജർ -10
സിവിൽ പ്രൊക്യൂർമെൻറ് ,കോൺട്രാക്ട് മാനേജ്‍മെന്റ് ,ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.
യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം. 8 വർഷത്തെ പ്രവർത്തി പരിചയം. സിവിൽ ഡിപ്ലോമയും 11 വർഷത്തെ പ്രവർത്തിപരിചയമുള്ളവർക്ക് സിവിൽ വിഭാഗത്തിലെ പ്രൊജക്റ്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രായപരിധി- 45 വയസ്സ്.
ശമ്പളം- 24,900-50,500 രൂപ.
പ്രൊജക്റ്റ് എഞ്ചിനീയർ /മാനേജർ-19
ഇലക്ട്രിക്കൽ/മെക്കാനിക്കൽ, സിവിൽ, ആർക്കിടെക്ട്, ബയോമെഡിക്കൽ എൻജിനിയറിങ് , ഐ.ടി. എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത -ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം, അഞ്ചു വർഷത്തെ പ്രവർത്തി പരിചയം. ആർക്കിറ്റെക്ട് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് കൗൺസിൽ ഓഫ് ആർക്കിടെക്ച്ചറിൽ രജിസ്റ്റർ ചെയ്ത ബി.ആർക്. ബിരുദം വേണം.
പ്രായപരിധി- 40 വയസ്സ്.
ശമ്പളം- 20,600-46,500 രൂപ.
ഡെപ്യൂട്ടി മാനേജർ -14
ഇലക്ട്രിക്കൽ/മെക്കാനിക്കൽ ,സിവിൽ,സ്ട്രക്ച്ചറൽ,ഫിനാൻസ്, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്,പ്രൊക്യൂർമെൻറ് ആൻഡ് കൺസൾട്ടൻസി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത -ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം. 3 വർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി- 40 വയസ്സ്.
ശമ്പളം- 16,400-40,500 രൂപ.
ടെസ്റ്റ് എൻജിനിയർ -3
യോഗ്യത -ബി.എ./ബി.ടെക്./എം.എസ്.സി.(ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ). 3 വർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി- 30 വയസ്സ്.
ശമ്പളം- 16,400-40,500 രൂപ.
ഡെപ്യൂട്ടി മാനേജർ/അസിസ്റ്റന്റ് മാനേജർ-2
അഡ്മിനിസ്ട്രേഷൻ ആൻഡ് ലെയ്‌സൺ വിഭാഗത്തിലാണ് ഒഴിവുള്ളത്.
യോഗ്യത -എം.ബി.എ.(എച്ച്.ആർ.),പി.ജി.ഡി.എച്ച്.ആർ.എം./എം.എസ്.ഡബ്ള്യു./പി.ജി.ഡി.പി.എം.ഐ.ആർ. ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തെ പ്രവർത്തി പരിചയം വേണം.
പ്രായപരിധി-40 വയസ്സ്.
ശമ്പളം- 16,400-40,500 രൂപ.
അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഒരു വർഷത്തെ പ്രവർത്തി പരിചയം മതി.
പ്രായപരിധി-37 വയസ്സ്
ശമ്പളം-12,600-32,500 രൂപ.
ബയോമെഡിക്കൽ എൻജിനിയർ (ഗ്രേഡ് I )/അസി.മാനേജർ/സൈറ്റ് എൻജിനിയർ-12
പ്രൊക്യൂർമെൻറ് ആൻഡ് കൺസൾട്ടൻസി ,ഐ.ടി.ആർക്കിടെക്ച്ചർ, സിവിൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത-എഞ്ചിനീയറിംഗ് /ആർക്കിടെക്ച്ചർ ബിരുദം.ഒരു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി-37 വയസ്സ്.
ശമ്പളം- 12,600-32,500 രൂപ.
ജൂനിയർ ആർക്കിറ്റെക്ട് /ബയോ മെഡിക്കൽ എൻജിനിയറിങ് (ഗ്രേഡ് -II)-7
യോഗ്യത-ബയോമെഡിക്കൽ എഞ്ചിനീയറിംഗ് /ആർക്കിടെക്ച്ചർ ബിരുദം.3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി-40 വയസ്സ്.
ശമ്പളം- 16,400-40,500 രൂപ.
ഡ്രോട്സ്മാൻ-2
യോഗ്യത- സിവിൽ/ആർക്കിടെക്ച്ചറിൽ ഡിപ്ലോമ/ഐ.ടി.ഐ. ഡിപ്ലോമക്കാർക്ക് മൂന്നുവർഷത്തെയും ഐ.ടി.ഐ.ക്കാർക്ക് അഞ്ചു വർഷത്തെയും പ്രവർത്തിപരിചയം വേണം.
പ്രായപരിധി-30 വയസ്സ്.
ശമ്പളം- 7,405-18,020 രൂപ.
സീനിയർ അക്കൗണ്ട് ഓഫീസർ/അക്കൗണ്ട് ഓഫീസർ-9
യോഗ്യത-ബി.കോം./എം.കോം/എം.ബി.എ.(ഫിനാൻസ്)/സി.എ.(ഇന്റർ)/സി.ഡബ്ള്യു.എ.(ഇന്റർ). വിദ്യാഭ്യാസയോഗ്യതയനുസരിച്ചു ആവശ്യമായ പ്രവർത്തി പരിചയത്തിൽ മാറ്റമുണ്ട്.
പ്രായപരിധി-40 വയസ്സ്.
സീനിയർ അക്കൗണ്ട് ഓഫീസറുടെ ശമ്പളം-10,755-24,790 രൂപയും
അക്കൗണ്ട് ഓഫീസറുടേത്- 10,085-24,690 രൂപയുമാണ്.
അക്കൗണ്ട് അസിസ്റ്റന്റ് -5
യോഗ്യത -ബി.കോം./എം.കോം./എം.ബി.എ.(ഫിനാൻസ്).ബി.കോം യോഗ്യതയുള്ളവർക്ക് 2 വർഷത്തെയും ഉയർന്ന യോഗ്യതയുള്ളവർക്ക് 1 വർഷത്തെയും പരിചയം വേണം.
പ്രായപരിധി-35 വയസ്സ്.
ശമ്പളം- 7,700-19,340 രൂപ.
ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് -5
യോഗ്യത-ബി.കോം/സി.എ.(ഇന്റർ)/ഐ.സി.ഡബ്ള്യു.എ.(ഇന്റർ)/സി.എസ്.(ഇന്റർ).
പ്രായപരിധി-30 വയസ്സ്.
ശമ്പളം- 7,405-18,020 രൂപ.
സീനിയർ റിസർച്ച് അസിസ്റ്റന്റ്-2
യോഗ്യത -ഡിപ്ലോമ/ബി.എസ്.സി.(ഇലക്ട്രോണിക്സ്,/ഇലക്ട്രിക്കൽ/കമ്പ്യൂട്ടർ സയൻസ്.). ഒരു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി-30 വയസ്സ്.
ശമ്പളം- 10,085-24,690 രൂപ.
ടെക്‌നീഷ്യൻ -2
യോഗ്യത -ഐ.ടി.ഐ.ഇലക്ട്രിക്കൽ/മെക്കാനിക്കൽ. ഒരു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി-30 വയസ്സ്.
ശമ്പളം- 8,075-20,670 രൂപ.
എം.ഐ.എസ്.എക്സിക്യൂട്ടീവ് -1
യോഗ്യത-ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്.3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി-40 വയസ്സ്.
ശമ്പളം- 10,085-24,690 രൂപ.
ടെക്‌നിക്കൽ അനലിസ്റ്സ്-2
യോഗ്യത -ബി.ടെക്/ബി.എ./ഡിപ്ലോമ. ഡിപ്ലോമക്കാർക്ക് മൂന്നുവർഷത്തെയും, ബിരുദക്കാർക്കു ഒരു വർഷത്തെയും പ്രവൃത്തി പരിചയം.
പ്രായപരിധി-40 വയസ്സ്.
ശമ്പളം- 7,700-19,340 രൂപ.
ഓഫീസ് ബോയ്-1
യോഗ്യത -പത്താം ക്ലാസ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി-40 വയസ്സ്.
ശമ്പളം- 4,250-6,750 രൂപ.
ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. www.hllhites.com എന്ന വെബ്സൈറ്റിൽ അപേക്ഷഫോമും വിശദവിവരങ്ങളും ലഭിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 28.
Important Links | ||
---|---|---|
Official Notification | Click Here | |
Apply Online | Click Here |