കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 290 ട്രേഡ് അപ്രൻറിസ് അവസരം .
രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിലാണ് ഒഴിവ് .
ഓൺലൈനായി അപേക്ഷിക്കണം .
ട്രേഡുകളും അവയിലെ എണ്ണവും :
- മേറ്റ് ( മെൻസ് ) -60
- ബ്ലാസ്റ്റർ ( മെൻസ് ) -100
- ഡീസൽ മെക്കാനിക്ക് -10
- ഫിറ്റർ -30, ടർണർ -5
- വെൽഡർ ( ഗ്യാസ് ആൻഡ് ഇലക്ട്രിക് ) -25 , ഇലക്ട്രീഷ്യൻ -40,
- ഇലക്ട്രോണിക്സ് മെക്കാനിക്ക് -6 , ഡ്രോട്സ്മാൻ ( സിവിൽ ) -2 ,
- ഡ്രോട്സ്മാൻ ( മെക്കാനിക്കൽ ) -5 , കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -2
- സർവേയർ -5
യോഗ്യത : മേറ്റ്സ് , ബ്ലാസ്റ്റർ എന്നീ ട്രേഡുകളിൽ പത്താംക്ലാസ് പാസായിരിക്കണം , അല്ലെങ്കിൽ തത്തുല്യം .
ടെക്‌നിക്കൽ യോഗ്യതകൾ ആവശ്യമില്ല .
മറ്റ് തസ്തികകളിൽ പത്താംക്ലാസ് പാസായിരിക്കണം /തത്തുല്യം .
ബന്ധപ്പെട്ട് ട്രേഡുകളിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് . ഡിപ്ലോമ / ബി.ഇ . തുടങ്ങിയ ഉയർന്ന യോഗ്യതകൾ പരിഗണിക്കില്ല .
വിശദവിവരങ്ങൾക്കായി www.hindustancopper.com എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷിക്കുന്നവർ www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം .
അപേക്ഷകൾ ഹിന്ദുസ്ഥാൻ കോപ്പറിൻറ വെബ്സൈറ്റിലൂടെയാണ് നൽകേണ്ടത് .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 25
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |