ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ 27 അധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30

ബെംഗളുരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിലെ സ്കൂളുകളിൽ 27 അധ്യാപക ഒഴിവ്.
വിവിധ വിഷയങ്ങളിൽ അവസരം.
തപാൽ വഴി അപേക്ഷിക്കണം.
പ്രൈമറി ടീച്ചർ , ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ , പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ തുടങ്ങി തസ്തികകളിലാണ് അവസരം.
ഒഴിവുകൾ :
- കന്നഡ-പി.ആർ.ടി -02 ,
- ഹിന്ദി -03 ,
- ഇംഗ്ലീഷ് -02 ,
- മാത്‍സ് -05 ,
- സയൻസ് -04 ,
- സോഷ്യൽ സ്റ്റഡീസ് -02 ,
- കെമിസ്ട്രി -01 ,
- കംപ്യൂട്ടർ സയൻസ് -01 ,
- മ്യൂസിക്ക് -01 ,
- ആർട്ട് ആൻഡ് ക്രാഫ്റ്റ് -01 ,
- ലൈബ്രേറിയൻ -01 ,
- കൗൺസിലർ -01 ,
- ജൂനിയർ ഓഫീസ് അസിസ്റ്റൻറ്-01
യോഗ്യത :
പി.ആർ.ടി, ടി.ജി.ടി ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത.
പി.ജി.ടി ഒഴിവ് കെമിസ്ട്രി വിഷയത്തിലാണ്.
അതിലേക്ക് ബിരുദാനന്തരബിരുദവും ബി.എഡുമാണ് യോഗ്യത.
ജൂനിയർ ഓഫീസർ അസിസ്റ്റൻറ് തസ്തികയിൽ ബി.കോമും കംപ്യൂട്ടർ ആൻഡ് ടാലി പരിജ്ഞാനവും ഇംഗ്ലീഷ് കന്നഡ സംസാരിക്കാനും അറിയണം .
എല്ലാ തസ്തികയിലും 2-5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കായി www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്
Secretary ,
HAL Gnanajyoti School ,
HAL East Extension Township ,
GBJ Colony ,
Maraythahalli post ,
Bengaluru – 50037
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |