കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
45 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ്.
റിക്രൂട്ട്‌മെന്റ് നമ്പർ : 13/2020
ഓൺലൈനായി അപേക്ഷിക്കണം.
ഡിസംബർ 23 മുതൽ അപേക്ഷിച്ചു തുടങ്ങാം.
Job Summary | |
---|---|
Organization | High Court of Kerala (HCK) |
Recruitment Number | 13/2020 |
Name of the Post | Part-time Sweeper |
Scale of Pay | Rs.9340/- to Rs.14,800/- |
Number of vacancies | 45 |
Method of Appointment | Direct Recruitment |
Job Location | Kerala |
Last Date | 2021 January 14 |
യോഗ്യത
അഞ്ചാംതരം പാസ്സായിരിക്കണം.
എസ്.എസ്.എൽ.സി.യോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കരുത്.
മികച്ച ശരീരപ്രകൃതി ഉണ്ടായിരിക്കണം.
പ്രായപരിധി : 1984 ജനുവരി രണ്ടിനും 2002 ജനുവരി 01 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
എസ്.സി./എസ്.ടി.ഉദ്യോഗാർഥികൾ 1979 ജനുവരി രണ്ടിനും 2002 ജനുവരി 01 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
മറ്റ് പിന്നോക്ക സമുദായത്തിൽ പെടുന്നവർ 1981 ജനുവരി രണ്ടിനും 2002 ജനുവരി 01 നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
ശമ്പളം : 9340 – 14,800 രൂപ.
റാങ്ക് ലിസ്റ്റ് കാലാവധി : റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തേക്ക് നിലവിലുണ്ടാകും.
ഒരു പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെടുക അല്ലെങ്കിൽ രണ്ട് വർഷം കഴിയുക ഇതിൽ ഏതാണോ ആദ്യം വരുന്നത് അന്ന് വരെ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലുണ്ടാകും.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ.
പരീക്ഷ ഒബ്ജെക്റ്റീവ് മാതൃകയിലായിരിക്കും.
75 മിനിറ്റായിരിക്കും പരീക്ഷ.
പൊതു വിജ്ഞാനവും സമകാലിക സംഭവങ്ങളും (80 മാർക്ക്),അടിസ്ഥാന ഗണിതം (20 മാർക്ക്) എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ അടങ്ങിയതായിരിക്കും പരീക്ഷ.
ഓരോ ചോദ്യത്തിനും ഒരു മാർക്ക് ആയിരിക്കും.
ഓരോ തെറ്റ് ഉത്തരത്തിനും ¼ മാർക്ക് നഷ്ടപ്പെടും.
പരീക്ഷ മലയാളത്തിൽ ആയിരിക്കും.
എഴുത്തു പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പരീക്ഷ തീയതിയുടെ മൂന്ന് ആഴ്ചകൾക്ക് മുൻപ് ലഭ്യമാക്കും.
ഇതിന്റെ വിവരങ്ങൾ എസ്.എം.എസ്./ഇമെയിൽ വഴി അറിയിക്കും.
അഭിമുഖം 10 മാർക്കിനായിരിക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ അഭിമുഖത്തിന് കുറഞ്ഞത് 35% മാർക്ക് നേടിയിരിക്കണം.
പരീക്ഷാകേന്ദ്രം
അപേക്ഷകരുടെ എണ്ണം അനുസരിച്ചായിരിക്കും പരീക്ഷ കേന്ദ്രങ്ങൾ തീരുമാനിക്കുന്നത്.
അപേക്ഷാഫീസ് : 430 രൂപ
എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർ ഫീസ് അടക്കേണ്ടതില്ല.
ഫീസ് , സിസ്റ്റം ജനറേറ്റഡ് ഫീ പേയ്‌മെന്റ് ചലാൻ ഉപയോഗിച്ചോ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ്ബാങ്കിങ് എന്ന മാർഗങ്ങളിലൂടെ ഓൺലൈനായോ അടക്കാവുന്നതാണ്.
ഡിമാൻഡ് ഡ്രാഫ്റ്റ്/ചെക്ക്/മണിഓർഡർ /പോസ്റ്റൽ ഓർഡർ എന്നിവയൊന്നും സ്വീകരിക്കുകയില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകന് സാധുതയുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും ഉണ്ടായിരിക്കണം.
ഒന്നാമത്തെ ഘട്ടത്തിൽ പുതിയ അപേക്ഷകർ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
രണ്ടാമത്തെ ഘട്ടത്തിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
ഓൺലൈൻ അപേക്ഷയിൽ നൽകിയ വിവരങ്ങൾ എല്ലാം പൂർണവും ശരിയും ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഫൈനൽ സബ്മിഷൻ നൽകുക.
ഫൈനൽ സബ്മിഷന് ശേഷം അപേക്ഷയിൽ യാതൊരു വിധ മാറ്റവും വരുത്താൻ സാധിക്കുകയില്ല.
അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിച്ചു വയ്ക്കണം.
അപേക്ഷയുടെ പ്രിന്ററൗട്ടോ മറ്റെന്തെങ്കിലും രേഖകളോ എങ്ങോട്ടും അയക്കേണ്ടതില്ല.
വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനും www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ജനുവരി 14
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |