10/+2 JobsDistrict Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates
കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 23
HCK Notification 2023 for Telephone operator : കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെലിഫോൺ ഓപ്പറേറ്റർ
യോഗ്യത :
- പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം.
- സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം,ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത.
പ്രായപരിധി : ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്.
ശമ്പള സ്കെയിൽ : 31100-66800 പേ സ്കെയിലിലാണ് നിയമനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്.
ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.
പ്രധാന തീയതികൾ :
- ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി : ഓഗസ്റ്റ് 2 ,
- ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് – II) സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.
HCK Notification 2023 for Telephone operator : Important Links |
|
---|---|
Official Notification | Click Here |
More Info & Apply Online | Click Here |