പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആവാം
ഏഴ് ഒഴിവുകൾ | ഓൺലൈനായി അപേക്ഷിക്കാം | അവസാന തീയതി : ജനുവരി 04

കേരള ഹൈക്കോടതി കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏഴ് ഒഴിവുകളാണുള്ളത്.
പരസ്യ വിജ്ഞാപന നമ്പർ : 22/2020
നേരിട്ടുള്ള നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
Job Summary | |
---|---|
Organization | High Court of Kerala |
Post Name | Computer Assistant Grade II |
Recruitment Number | 22/2020 |
Scale of Pay | Rs.20,000/- to Rs.45,800/- |
No. of Vacancies | 07 |
Method of Appointment | Direct Recruitment |
Qualification | (a) Plus Two or equivalent. (b) K.G.T.E. (Higher) in Typewriting (English). Desirable: – Certificate in computer word processing or equivalent. |
Job Location | Kerala |
Last Date | 2021 January 04 |
യോഗ്യത :
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
- ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയർ യോഗ്യതയുണ്ടായിരിക്കണം.
- കമ്പ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം അഭിലഷണീയ യോഗ്യത.
പ്രായപരിധി : 02-01-1984 നും 01-01-2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (2 തീയതികളും ഉൾപ്പെടെ).
എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി.വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് : ഒബ്ജക്റ്റീവ് പരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ.
75 മിനുട്ടുള്ള പരീക്ഷയിൽ കമ്പ്യൂട്ടർ പ്രോഫിഷൻസി (50 മാർക്ക്),ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30 മാർക്ക്),ജനറൽ ഇംഗ്ലിഷ് (30 മാർക്ക്) എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാവും.
ഒബ്ജക്റ്റീവ് പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ടൈപ്പിങ് ടെസ്റ്റ് ഉണ്ടായിരിക്കും.
ടെസ്റ്റിൽ ടൈപ്പിങ് സ്പീഡും കമ്പ്യൂട്ടർ പ്രോഫിഷൻസി ടെസ്റ്റുമായിരിക്കും പരിശോധിക്കുക.
അപേക്ഷ ഫീസ് : 500 രൂപ.
എസ്.സി./എസ്.ടി./തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
ചെലാൻ വഴിയോ,ഡെബിറ്റ് കാർഡ്,ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേനയോ ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷയോടപ്പം 200 പിക്സൽ ഉയരത്തിലും 150 പിക്സൽസ് വീതിയിലും ഫോട്ടോ (20-40 കെ.ബി.) അപ്ലോഡ് ചെയ്യണം. കൂടാതെ 100×150 പിക്സലിലും 10-20 കെ.ബി. സൈസിലുള്ള ഒപ്പും അപ്ലോഡ് ചെയ്യണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |