Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsContract Based JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThrissur

ഗുരുവായൂർ ക്ഷേത്രത്തിൽ 27 സോപാനം കാവൽ/ വനിതാ സെക്യൂരിറ്റി ഗാർഡ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10 (5 PM).

Guruvayur Temple Job 2024 for Security/Sopanam Kaval : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ,വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

ഈ താത്കാലിക നിയമനം വഴി 27 പേർക്ക് ഗുരുവായൂരിൽ ജോലി നേടാം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സോപാനം കാവൽ(പുരുഷൻ)

ഒഴിവുകളുടെ എണ്ണം : 15 (എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 10% സംവരണം ലഭിക്കും)

നിയമനകാലാവധി : ആറുമാസം.

യോഗ്യത :

  • ഏഴാംക്ലാസ് ജയം.
  • മികച്ച ശാരീരികക്ഷമതയുള്ള പുരുഷന്മാരായിരിക്കണം. (അസി. സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം).
  • നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം.

പ്രായപരിധി : 30-50 വയസ്സ് (01-01-2024 അടിസ്ഥാനമാക്കി)

അതായത് 2024 ജനുവരി 01-ന് 30 വയസ്സിൽ കുറയാനോ 50 വയസ്സിൽ കൂടാനോ പാടില്ല.

ശമ്പളം : 18,000 രൂപ.

നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതല്ല.

തസ്തികയുടെ പേര് : വനിതാ സെക്യൂരിറ്റി ഗാർഡ്

ഒഴിവുകളുടെ എണ്ണം : 12

നിയമന കാലാവധി : ആറുമാസം.

യോഗ്യത :

  • ഏഴാംക്ലാസ് ജയം.
  • ശാരീരിക അംഗവൈകല്യമില്ലാത്തവരായിരിക്കണം (അസി.സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം).
  • നല്ല കാഴ്ച ശക്തിയുണ്ടായിരിക്കണം.

പ്രായപരിധി : 55-60 വയസ്സ് (01-01-2024 അടിസ്ഥാനമാക്കി)

അതായത് 2024 ജനുവരി 01-ന് 55 വയസ്സിൽ കുറയാനോ 60 വയസ്സിൽ കൂടാനോ പാടില്ല.

ശമ്പളം : 18,000 രൂപ.


അപേക്ഷ ഫീസ് : 118 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഫോം ദേവസ്വം ഓഫീസിൽ നിന്ന് 118 രൂപയ്ക്ക് സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 08 ന് വൈകിട്ട് 5 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കും.

തപാൽ മാർഗ്ഗം അപേക്ഷ ഫോം ലഭിക്കുന്നതല്ല.

pattikajathi/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷ ഫോം സൗജന്യമായി ലഭിക്കും.

ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കണം.

2 തസ്തികയിലേക്കും അസി.സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷക്കൊപ്പം ഹാജരാക്കണം

വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കണം.

വിലാസം:

അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം,
ഗുരുവായൂർ – 680101

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10 (5 pm).

വിശദവിവരങ്ങൾക്ക് 0487-2556335 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ ദേവസ്വം ഓഫീസിൽ ബന്ധപ്പെടുക.

Important Links
Official Website Click Here

 


ഇപ്പൊ അപേക്ഷിക്കാവുന്ന ഏറ്റവും പുതിയ ജോലി ഒഴിവ്


ശബരിമലയിൽ 1350 ഒഴിവ് | ശബരിമലയിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

ശബരിമലയിൽ 1350 ഒഴിവ്

 


 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!