കേരള സർക്കാരിൻെറ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ അധ്യാപക ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.
തസ്തികയുടെ പേര് : ലോ
- യോഗ്യത : 55 ശതമാനം മാർക്കോടെ എൽ.എൽ.എം/ നെറ്റും പിഎച്ച്.ഡി യോഗ്യതയും ഉണ്ടായിരിക്കണം.
- ടാക്സേഷൻ ലോ സ്പെഷ്യലൈസേഷൻ അഭിലഷണീയം.
- പ്രായപരിധി : 40 വയസ്സ്
തസ്തികയുടെ പേര് : പബ്ലിക്ക് ഇക്കണോമിക്സ്
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റും പിഎച്ച്.ഡിയും.
- പബ്ലിക്ക് ഫിനാൻസിലെ അധ്യാപനപരിചയം പ്രോജക്ട് ഗവേഷണം എന്നിവ അഭിലഷണീയം.
- പ്രായപരിധി : 45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾ വിഞ്ജാപനത്തോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം careers.gift@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കുക.
അല്ലെങ്കിൽ ഒഫീഷ്യൽ വെബ്‌സൈറ്റിലെ അപ്ലിക്കേഷൻ ഫോം എന്ന സെക്ഷനിൽ പൂരിപ്പിച്ച അപേക്ഷാഫോം അപ്‌ലോഡ് ചെയ്യുക.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.gift.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |