Government Guest House Kozhikode Notification 2022 : വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തുന്നു.
17 ഒഴിവുണ്ട്.
ഒരു വർഷത്തേക്കാണ് കരാർ.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : 6
യോഗ്യത : എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം.
കേരള സർക്കാറിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കോമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കോമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
ടു സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൌസ് കീപ്പിംഗിൽ 6 മാസത്തെ പ്രവൃത്തി പരിചയം വേണം.
തസ്തികയുടെ പേര് : ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : 7
യോഗ്യത: പ്രീഡിഗ്രി /പ്ലസ് ടു പാസ്സായിരിക്കണം.
കേരള സർക്കാറിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് & ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഫുഡ് & ബിവറേജസ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ.
ടു സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ വെയിറ്റർ/ബട്ടൂർ/ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം
തസ്തികയുടെ പേര് : കുക്ക്
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത – എസ്.എസ്.എൽ.സി/ അല്ലെങ്കിൽ തത്തുല്യം.
കേരള സർക്കാറിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും കുക്കറി /ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.
ടു സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക് /അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം
തസ്തികയുടെ പേര് : അസിസ്റ്റന്റ് കുക്ക്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എസ്.എസ്.എൽ.സി/അല്ലെങ്കിൽ തത്തുല്യം.
കേരള സർക്കാറിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, ടു സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : ഒക്ടോബർ 2022 ഒക്ടോബർ ഒന്നിന് 18-40 വയസ്സ്.
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖം : ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ് തസ്തികകളിലേക്ക് ഒക്ടോബർ 18-നും കുക്ക്/അസിസ്റ്റന്റ് കുക്ക് തസ്തികകളിലേക്ക് ഒക്ടോബർ 19 നുമാണ് അഭിമുഖം.
സമയം : രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ.
സ്ഥലം :
ഗവ ഗസ്റ്റ് ഹൗസ്,
വിനോദ സഞ്ചാര വകുപ്പ്,
വെസ്റ്റ്ഹിൽ, കോഴിക്കോട്.
കൂടുതൽ വിവരങ്ങൾ www.keralatourism.gov.in എന്ന വെബ്സൈറ്റിലും 0495-2383920, 2383520 എന്നീ നമ്പറുകളിലും ലഭിക്കും.
Important Links | |
---|---|
Notification | Click Here |
More Info | Click Here |