ഗെയിലിൽ 220 എൻജീനിയർ / ഓഫീസർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 05
പൊതുമേഖലയിലുള്ള പ്രകൃതി വാതക കമ്പനിയായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജീനിയർ , ഓഫീസർ , മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
220 ഒഴിവുണ്ട്.
ഇതിൽ 20 ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.
ബിരുദമാണ് അടിസ്ഥാന യോഗ്യത.
കുറഞ്ഞത് 60/65 ശതമാനം മാർക്ക് നേടിയിരിക്കണം.
പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
സീനിയർ എൻജിനീയർ , സീനിയർ ഓഫീസർ തസ്തികകളിലേക്ക് ഒരുവർഷത്തെയും മാനേജർ തസ്തികയിലേക്ക് നാലുവർഷത്തെയും ഓഫീസർ തസ്തികയിലേക്ക് മൂന്നുവർഷത്തെയും പരിചയമാണ് വേണ്ടത്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മാനേജർ
- മാർക്കറ്റിങ് കമ്മോഡിറ്റി റിസ്ക് മാനേജ്മെൻറ് -04 ,
- മാർക്കറ്റിങ് ഇൻറർനാഷണൽ എൽ.എൻ.ജി.ആൻഡ് ഷിപ്പിങ് -06
തസ്തികയുടെ പേര് : സീനിയർ എൻജിനീയർ
- കെമിക്കൽ -07 ,
- മെക്കാനിക്കൽ -51 ,
- ഇലക്ട്രിക്കൽ -26 ,
- ഇൻസ്ട്രുമെന്റേഷൻ -03 ,
- സിവിൽ -15 ,
- ടെയിൽ ടെൽ ടി.സി / ടി.എം -10 ,
- ബോയ്ലർ ഓപ്പറേഷൻ -05 ,
- എൻവയോൺമെൻറൽ എൻജിനീയറിങ് -05
തസ്തികയുടെ പേര് : സീനിയർ ഓഫീസർ
- ഇ.ആൻഡ്.പി -03 ,
- ഫയർ ആൻഡ് സേഫ്റ്റി -10 ,
- സി.ആൻഡ്.പി – 10 ,
- ബി.ഐ.എസ് -09 ,
- മാർക്കറ്റിങ് -08 ,
- എച്ച്.ആർ – 18 ,
- കോർപ്പറേറ്റ് കമ്യൂണിക്കേഷൻ -02 ,
- ലോ -04 ,
- എഫ്.ആൻഡ്.എ-05
തസ്തികയുടെ പേര് : ഓഫീസർ
- ലബോറട്ടറി -10 ,
- സെക്യൂരിറ്റി -05 ,
- ഒഫീഷ്യൽ ലാംഗ്വേജ് -04
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/07/Gail-Notification-2021.pdf” title=”Gail Notification 2021″]
യോഗ്യത , മാർക്ക് നിബന്ധന ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.
പ്രായം :
- മാനേജർക്ക് 34 വയസ്സും
- സീനിയർ എൻജിനീയർ , സീനിയർ ഓഫീസർ തസ്തികകളിൽ 28 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
- ഓഫീസർ (ലബോറട്ടറി) -32 വയസ്സ് ,
- ഓഫീസർ (സെക്യൂരിറ്റി) -45 വയസ്സ് ,
- ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്) -35 വയസ്സ് എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഉയർന്ന പ്രായം.
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ബാധകം.
ശമ്പളസ്കെയിൽ :
- മാനജർ : 70,000-2,00,000 രൂപ .
- സീനിയർ എൻജിനീയർ , സീനിയർ ഓഫീസർ : 60,000- 1,80,000 രൂപ.
- ഓഫീസർ : 50,000 -1,60,000 രൂപ.
ഫീസ് : 200 രൂപ.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.gailonline.com
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 05.
Important Links | |
---|---|
Official Notification | Click Here |
More Details & Apply Online | Click Here |