പുണെയിലെ കിർക്കെയിലുള്ള ഫ്യൂവൽ , ഓയിൽ , ലൂബ്രിക്കൻറ് ഡിപ്പോയിൽ 13 ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
ഗ്രൂപ്പ് സി ആൻഡ് ഡി വിഭാഗത്തിലാണ് അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മസ്‌ദൂർ ,ചൗക്കിദാർ
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
തസ്തികയുടെ പേര് : സിവിൽ മോട്ടോർ ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹെവി വെഹിക്കിൾ സിവിൽ ഡ്രൈവിങ് ലൈസൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായം : 18-25 വയസ്സ്.
തിരഞ്ഞെടുപ്പ് :
പരീക്ഷയിലൂടെയും ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
മെട്രിക്കുലേഷൻ തലത്തിലുള്ളതായിരിക്കും പരീക്ഷ.
നെഗറ്റീവ് മാർക്കുണ്ടായിരിക്കും.
പരീക്ഷയിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ് , ന്യൂമറിക്കൽ ആപ്റ്റിഡ് , ജനറൽ ഇംഗ്ലീഷ് , ജനറൽ അവയർനസ് എന്നീ വിഷയത്തിലുള്ള ചോദ്യങ്ങളാണുണ്ടാകുക.
150 മാർക്കിനായിരിക്കും പരീക്ഷ.
അപേക്ഷ അയക്കേണ്ട വിധം
അപേക്ഷയും അനുബന്ധരേഖകളുമായി അപേക്ഷയോടൊപ്പം രണ്ട് 20×12 സെ.മീ. വലുപ്പമുള്ള എൻവലപ്പും 26 രൂപയുടെ സ്റ്റാമ്പുമായി
Officer Commanding FOL Depot Kirkee
Opposite Khadki Railway station ,
Near Range hills ,
Pin -411020
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |