ഫാക്ടിൽ 81 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 18

എറണാകുളത്തെ ഉദ്യോഗമണ്ഡലിലുള്ള ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ 81 അപ്രൻറിസ് ഒഴിവ്.
ഒരുവർഷത്തെ പരിശീലനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
ഗ്രാജുവേറ്റ് , ടെക്നീഷ്യൻ തസ്തികകളിലാണ് അവസരം.
www.mhrdnats.gov.in– ൽ സതേൺ റീജണിൽ രജിസ്റ്റർ ചെയ്ത കേരളത്തിൽ നിന്നുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
വികലാംഗ വിഭാഗത്തിലുള്ളവരെ കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗത്തിൽ പരിഗണിക്കും.
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 24
ഒഴിവുകൾ :
- കംപ്യൂട്ടർ എൻജിനീയറിങ് /കംപ്യൂട്ടർ സയൻസ് -04 ,
- സിവിൽ -03 ,
- കെമിക്കൽ -05 ,
- മെക്കാനിക്കൽ -05 ,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -04 ,
- ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ /ഇൻസ്ട്രമെന്റേഷൻ കൺട്രോൾ /അപ്ലെയ്ഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ -03
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഏതെങ്കിലും വിഭാഗത്തിൽ റഗുലർ എൻജിനീയറിങ് ബിരുദം (ബി.ടെക് /ബി.ഇ. (യു.ജി.സി/എ.ഐ.സി.ടി.ഇ) അംഗീകൃത കോഴ്സസ്).
എൻജിനീയറിങ് ബിരുദത്തിൽ ജനറൽ വിഭാഗത്തിന് യോഗ്യതാ പരീക്ഷയിൽ മിനിമം 60 ശതമാനം മാർക്കും എസ്.സി / എസ്.ടി വിഭാഗത്തിന് മിനിമം 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
ബിരുദം പാസായതിനു ശേഷം 31.03.2021 – ൽ മൂന്നുവർഷം കവിയാൻ പാടില്ല.
പ്രായപരിധി : ജനറൽ വിഭാഗത്തിൽ 31.01.2021 – ൽ 25 വയസ്സ് കവിയാൻ പാടില്ല.
ജനറൽ വിഭാഗം 01.02.1996 – ലോ അതിനു ശേഷമോ ജനിച്ചവരും ഒ.ബി.സി (NCL) വിഭാഗത്തിൽ ഉള്ളവർ 01.02.1993 – ലോ അതിനുശേഷമോ ജനിച്ചവരും , എസ്.സി/ എസ്.ടി വിഭാഗത്തിൽ ഉള്ളവർ 01.02.1991 – ലോ അതിനുശേഷമോ ജനിച്ചവരും ആയിരിക്കണം.
സ്റ്റൈപ്പെൻഡ് : 10,000 രൂപ.
തസ്തികയുടെ പേര് : ടെക്നിഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 57
ഒഴിവുകൾ :
- കെമിക്കൽ -15 ,
- കംപ്യൂട്ടർ -13 ,
- സിവിൽ -05 ,
- ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -05 ,
- ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് , ഇൻസ്ട്രമെൻറ് ടെക്നോളജി/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെൻറഷൻ -04 ,
- മെക്കാനിക്കൽ -10 ,
- മെഴ്സ്യൽ പ്രാക്ടീസ് -05
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഏതെങ്കിലും വിഭാഗത്തിൽ മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമ (സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകൃത റെഗുലർ കോഴ്സ്).
എൻജിനീയറിങ് ഡിപ്ലോമയിൽ ജനറൽ വിഭാഗത്തിന് യോഗ്യതാ പരീക്ഷയിൽ മിനിമം 60 ശതമാനം മാർക്കും എസ്.സി / എസ്.ടി വിഭാഗത്തിന് മിനിമം 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
ബിരുദം പാസായതിനുശേഷം 31.03.2021 – ൽ മൂന്നുവർഷം കവിയാൻ പാടില്ല.
പ്രായപരിധി : ജനറൽ വിഭാഗത്തിൽ 31.01.2021 – ൽ 23 വയസ്സ് കവിയാൻ പാടില്ല.
ജനറൽ വിഭാഗം 01.02.1998 – ലോ അതിനു ശേഷമോ ജനിച്ചവരും ഒ.ബി.സി (NCL) വിഭാഗത്തിൽ ഉള്ളവർ 01.02.1995 – ലോ അതിനുശേഷമോ ജനിച്ചവരും , എസ്.സി / എസ്.ടി വിഭാഗത്തിൽ ഉള്ളവർ 01.02.1993 – ലോ അതിനുശേഷമോ ജനിച്ചവരും ആയിരിക്കണം.
സ്റ്റൈപ്പൻഡ് : 8,000 രൂപ.
തിരഞ്ഞെടുപ്പ് : മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.fact.co.in എന്ന വെബ്സൈറ്റ് കാണുക.
ഗ്രാജുവേറ്റ് , ഡിപ്ലോമ വിഭാഗക്കാർക്ക് പ്രത്യേകം ഫോം വെബ്സൈറ്റിലൂണ്ട്.
അപേക്ഷാ പൂരിപ്പിച്ച് അവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അയയ്ക്കണം.
അയയ്ക്കേണ്ട രേഖകൾ ഇനി പറയുന്നു.
- പത്താം ക്ലാസ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും.
ഗ്രാജുവേറ്റ് വിഭാഗത്തിന് പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കൂടി ഉൾപ്പെടുത്തണം. - ഗ്രാജുവേറ്റ് ഡിപ്ലോമ പാസ് സർട്ടിഫിക്കറ്റ് ആൻഡ് മാർക്ക് ലിസ്റ്റ്.
എസ്.സി/ എസ്.ടി വിഭാഗത്തിൽ ഉള്ളവർ ജാതിസർട്ടിഫിക്കറ്റും , ഒ.ബി.സി വിഭാഗത്തിൽ ഉള്ളവർ നോൺ – ക്രീമിലയർ (NCL) സർട്ടിഫിക്കറ്റും മുന്നാക്കക്കാരിലെ സാമ്പത്തിക സംവരണത്തിന് EWS സർട്ടിഫിക്കറ്റും (തഹസിൽദാരോ അതിന് മുകളിലുള്ള ഓഫീസറോ നൽകുന്ന ആറുമാസത്തിനുള്ളിൽ സാധുവായ സർട്ടിഫിക്കറ്റ്).
* ആധാർ കാർഡ് .
അപേക്ഷ അയക്കേണ്ട വിലാസം :
സീനിയർ മാനേജർ (ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ്) ,
ഫാക്ട് ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് സെൻറർ ,
ഉദ്യോഗമണ്ഡൽ ,
എലൂർ ,
എറണാകുളം ജില്ല
പിൻ : 683501
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 18.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |