ഇന്ത്യ എക്സിം ബാങ്കിൽ 60 മാനേജ്മെൻറ് ട്രെയിനി ഒഴിവ്.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഡിസംബർ 19 മുതൽ അപേക്ഷിക്കാം.
മാനേജ്മെൻറ് ട്രെയിനി :
ഒഴിവുകളുടെ എണ്ണം : 60
- ജനറൽ -27 ,
- എസ്.സി-08 ,
- എസ്.ടി-04 ,
- ഒ.ബി.സി-16 ,
- ഇ.ഡബ്യൂ.എസ്-05
കോർപ്പറേറ്റ് ലോൺസ് ആൻഡ് അഡ്വാൻസസ്/ പ്രോജക്ട് ട്രേഡ് /ലൈൻസ് ഓഫ് ക്രെഡിറ്റ് /ഇന്റേണൽ ക്രെഡിറ്റ് /റിസ്ക് മാനേജ്മെൻറ് / കോംപ്ലിയൻസ് / ട്രഷറി ആൻഡ് അക്കൗണ്ട്സ്.
യോഗ്യത : എം.ബി.എ /ഫിനാൻസ് സ്പെഷ്യലൈസ് ചെയ്ത പി.ജി.ഡി.ബി.എ അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടൻറ്.
2021 – ൽ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
മാനേജ്മെൻറ് ട്രെയിനി(ലോ) :
യോഗ്യത : 60 ശതമാനം മാർക്കോടെ ലോ എൽ.എൽ.ബി.
ഇൻറർനാഷണൽ ട്രേഡ് ആൻഡ് ഫിൻസ് / ഇൻഡസ്ട്രി / കൺട്രി റിസ്ക് അനാലിസിസ്/ ഇക്കണോമിക് റിസർച്ച്.
യോഗ്യത : ഇൻറർനാഷണൽ ട്രേഡ് / ഫിനാൻഷ്യൽ ഇക്കണോമിക്സ് /ഇൻഡസ്ട്രിയൽ ഇക്കണോമിക്സ് / അഗ്രികൾച്ചർ ഇക്കണോമിക്സ് സ്പെഷ്യലൈസ് ചെയ്ത ഇക്കണോമിക്സ് ബിരുദാനന്തര ബിരുദം.
മാനേജ്മെൻറ് ട്രെയിനി(ഇൻഫർമേഷൻ ടെക്നോളജി) :
യോഗ്യത : കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും എം.സി.എ.യും.
മാനേജ്മെൻറ് ട്രെയിനി(ഹ്യൂമൻ റിസോഴ്സസ്) :
യോഗ്യത : ബിരുദാനന്തരബിരുദവും എച്ച്.ആർ /പേഴ്സണൽ മാനേജ്മെൻറ് ഡിപ്ലോമ / ബിരുദം.
- പ്രായപരിധി : 25 വയസ്സ്.
എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
സ്റ്റെപ്പെൻഡ് : 40,000 രൂപ.
അപേക്ഷാഫീസ് : 600 രൂപ.
എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് 100 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.eximbankindia.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |