Latest UpdatesGovernment JobsJob NotificationsKerala Govt JobsNursing/Medical Jobs
ഇ.സ്.ഐ.സിയിൽ 132 ഡോക്ടർ ഒഴിവുകൾ
അഭിമുഖം : ഒക്ടോബർ ഏഴിന്

വിവിധ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഹോസ്പിറ്റലുകളിലായി ഡോക്ടർ തസ്തികയിൽ 132 ഒഴിവുകൾ.
ഇതിൽ 15 ഒഴിവുകൾ കേരളത്തിലാണ്.
എറണാകുളം ഉദ്യോഗമണ്ഡലിലുള്ള ഹോസ്പിറ്റലിലാണ് കേരളത്തിൽ ഒഴിവുകളുള്ളത്.
സൂപ്പർ സ്പെഷ്യലിസ്റ്റ് , സ്പെഷ്യലിസ്റ്റ് , സീനിയർ റസിഡൻറ് തസ്തികകളിലാണ് ഒഴിവുകൾ.
മറ്റ് ഒഴിവുകൾ :
- ഹരിയാണയിലെ ഫരീദാബാദിൽ സീനിയർ റസിഡൻറ് , ജൂനിയർ റസിഡൻറ് എന്നീ തസ്തികകളിലായി 94 ഒഴിവുകളാണുള്ളത്.
- കൊൽക്കത്തയിലെ ജോക്കയിൽ ജൂനിയർ റസിഡൻറിൻറയും സീനിയർ റസിഡൻറിൻറയും ഓരോന്നു വീതം ഒഴിവുണ്ട്.
- ബെംഗളൂരുവിലും അഹമ്മദാബാദിലും സീനിയർ റസിഡൻറിൻറ ഏഴുവീതം ഒഴിവുകളാണുള്ളത്.
- സൂപ്പർ സ്പെഷ്യലിസ്റ്റിൻറ അഞ്ച് ഒഴിവുകൾ ന്യൂഡൽഹിയിലെ ബാദരാപുരിലും രണ്ട് ഒഴിവുകൾ അഹമ്മദാബാദിലുമുണ്ട്.
അപേക്ഷാഫോമും വിശദവിവരങ്ങളും www.esic.nic.in എന്ന വെബ്സൈറ്റിലുണ്ട്.
അഭിമുഖത്തിലൂടെയാണ് നിയമനം.
അപേക്ഷകർ ഇ – മെയിലിലൂടെയോ ഫോൺ വഴിയോ അറിയിക്കണം.
എറണാകുളത്തെ ഒഴിവിലേക്കുള്ള അഭിമുഖം ഉദ്യോഗമണ്ഡലിലെ ഹോസ്പിറ്റലിൽ ഒക്ടോബർ ഏഴിന് രാവിലെ ഒമ്പതിന് നടക്കും.
Important Links | |
---|---|
Official Notification for ESIC Medical College and ESIC Hospital & ODC (EZ), Joka & Application Form | Click Here |
Official Notification for ESI Basaidarapur | Click Here |
Official Notification for ESICH, Peenya, Bengaluru & Application form | Click Here |
More Details | Click Here |