Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsErnakulamGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical Jobs

ESIC ആശുപത്രികളിൽ 90 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21

വിവിധ ഇ.എസ്.ഐ.സി. ഹോസ്പിറ്റലുകളിലായി 90 അവസരം.

കേരളത്തിലും ഒഴിവുണ്ട്.

എറണാകുളം ഉദ്യോഗമണ്ഡലിലുള്ള ഇ.എസ്.ഐ.സി. ഹോസ്പിറ്റലിൽ ആയുർവേദ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്.

ജനറൽ തസ്തികയാണ്.

ഒരുവർഷത്തേക്കാണ് നിയമനം.

യോഗ്യത :

  • ആയുർവേദ ഫാർമസിയിൽ അംഗീകൃത ഡിപ്ലോമ ,
  • അംഗീകൃത സ്ഥാപനങ്ങളിലെ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 32 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

ആഴ്ചയിൽ ആറ് ദിവസം അഞ്ച് മണിക്കുർ വീതമാണ് പ്രവൃത്തിസമയം.

ശമ്പളം : 23,117 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.esic.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 250 രൂപ.

എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 50 രൂപ.

വനിതകൾക്ക് അപേക്ഷാഫീസില്ല.

ഫീസ് ഇ.എസ്.ഐ.സി.ഫണ്ട് അക്കൗണ്ട് നമ്പർ 1 എന്ന പേരിൽ എസ്.ബി.ഐ. കളമശ്ശേരി ശാഖയിൽ മാറാവുന്ന വിധത്തിൽ ഡി.ഡി.യായി എടുക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


10 , 12 ക്ലാസുകളിലെ സർട്ടിഫിക്കറ്റ് , ഡിപ്ലോമ , പ്രവൃത്തിപരിചയം , ജാതി എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെയും ഡി.ഡി.യുടെയും കോപ്പിയും അപേക്ഷയും പി.ഡി.എഫ് ഫയലാക്കി udyogmandal.ke@esic.nic.in എന്ന ഇ – മെയിലിൽ അയക്കണം.

ഫോൺ : 0484-2546632 , 2646114.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!