വെസ്റ്റേൺ കോൾഫീൽഡ്സിൽ 303 അപ്രന്റിസ് ഒഴിവുകൾ
അവസരം ഗ്രാജുവേറ്റ്, ടെക്നിഷ്യൻ വിഭാഗങ്ങളിൽ

വെസ്റ്റേൺ കോൾഫീൽഡ്സിൽ 303 അപ്രന്റിസ് ഒഴിവുകൾ. ഗ്രാജുവേറ്റ്, ടെക്നീഷ്യൻ അപ്രന്റിസ് തസ്തികയിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. മെയ് 5 മുതലാണ് അപേക്ഷിച്ചു തുടങ്ങാനാവുക.
ഗ്രാജുവേറ്റ് അപ്രന്റിസ് -101
യോഗ്യത-യു.ജി.സി./എ.ഐ.സി.ടി.ഇ./സംസ്ഥാന/കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൈനിങ് എൻജിനീയറിങ്ങിൽ ബി.എ./ബി.ടെക്./എ.എം.ഐ.എ. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്കീമിൽ രജിസ്റ്റർ ചെയ്തിരിക്കണം.
സ്റ്റൈപെൻഡ് : 9,000.രൂപ.
ടെക്നീഷ്യൻ അപ്രന്റിസ്-202
യോഗ്യത-യു.ജി.സി./എ.ഐ.സി.ടി.ഇ./സംസ്ഥാന/കേന്ദ്രസർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൈനിങ്/മൈനിങ് ആൻഡ് മൈൻ സർവെയിങ് ഡിപ്ലോമ. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്കീമിൽ രജിസ്റ്റർ ചെയ്തിരിക്കണം.
സ്റ്റൈപെൻഡ് : 8,000.രൂപ.
30-06-2017 ന് മുൻപ് പാസായവർക്കും ഇപ്പോൾ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ല.ഒരുവർഷത്തെ ട്രെയിനിങ് ആയിരിക്കും. വെസ്റ്റേൺ കോൾഫീൽഡ്സിന്റെ വിവിധസ്ഥലങ്ങളിൽ ആയിരിക്കും നിയമനം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.westerncoal.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാൻ www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 19.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
Website | Click Here |