ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മൈസൂരുവിലുള്ള ഓഫീസിൽ 45 ഒഴിവുണ്ട്.
നാലുവർഷത്തേക്കുള്ള നിയമനമാണ്.
തസ്‌തികയുടെ പേര് : ജൂനിയർ ആർട്ടിസാൻ
- ഒഴിവുകളുടെ എണ്ണം : 39
ഒഴിവുകൾ :
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ -07 ,
- ഇലക്ട്രിക്കൽ -09 ,
- ഫിറ്റർ -05 ,
- കെമിക്കൽ പ്ലാൻറ് ഓപ്പറേറ്റർ -18
യോഗ്യത :
- കെമിക്കൽ പ്ലാൻറ് ഓപ്പറേറ്റർക്ക് ബന്ധപ്പെട്ട് വിഷയത്തിൽ ഐ.ടി.ഐ/ എൻ.സി.വി.ടി. അല്ലെങ്കിൽ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് എന്നിവ വിഷയമായുള്ള പ്ലസ്ടുവിന് 60 ശതമാനം മാർക്കോടെ വിജയം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെയുള്ള എസ്.എസ്.എൽ.സി.യും ട്രേഡ് സർട്ടിഫിക്കറ്റും.
- മറ്റ് വിഭാഗങ്ങളിൽ ഐ.ടി.ഐ ആണ് യോഗ്യത.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
ശമ്പളം : 19,064 രൂപ.
തസ്‌തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 06
യോഗ്യത :
ഒന്നാം ക്ലാസോടെ ബി.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും മൂന്നുവർഷത്തെ ഡിപ്ലോമയും അല്ലെങ്കിൽ പ്ലസ്ടുവും രണ്ടുവർഷത്തെ ഡിപ്ലോമയും , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 20,984 രൂപ.
വിശദവിവരങ്ങളും അപേക്ഷാഫോമും www.ecil.co.in എന്ന വെബ്സൈറ്റിലുണ്ട്.
എഴുത്തുപരീക്ഷ ജൂൺ 15 – ന് രാവിലെ 10 – ന് മൈസൂരു ആറ്റോമിക് എനർജി സെൻട്രൽ സ്കൂളിൽ നടക്കും.
പൂരിപ്പിച്ച അപേക്ഷാഫോമുമായി എത്തണം.
സർട്ടിഫിക്കറ്റ് പരിശോധനയടക്കം ഉള്ളതിനാൽ രണ്ടുദിവസംവരെ തിരഞ്ഞെടുപ്പ് പ്രക്രിയ നീളാം.
Important Links | |
---|---|
Official Notification | Click Here |
Application form | Click Here |
More Details | Click Here |