Latest UpdatesEngineering JobsGovernment JobsJob Notifications
ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 65 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02

കേന്ദ്രസർക്കാർ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 65 ഒഴിവ്.
രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.
പ്രോജക്ടിലേക്കാണ് അവസരം.
- കെഗ്,
- താരാപുർ,
- കോട്ട,
- ഹൈദരാബാദ്,
- പാര ദ്വീപ്,
- മംഗളൂരു,
- ചെന്നൈ,
- കൊച്ചിൻ,
- തുത്തുക്കുടി,
- മുംബൈ,
- കണ്ട്ല,
- കക്രാപർ,
- വിശാഖപട്ടണം,
- മർഗോവ,
- കൽപ്പാക്കം
എന്നിവിടങ്ങളിലാണ് അവസരം.
ടെക്നിക്കൽ ഓഫീസർ തസ്തികയിലാണ് കൊച്ചിയിൽ അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 24
- യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / കംപ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / മെക്കാനിക്കൽ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 13
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ഫസ്റ്റ് ക്ലാസ് ഫുൾടൈം ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ആർട്ടിസാൻ
- ഒഴിവുകളുടെ എണ്ണം : 28
- യോഗ്യത : ഇലക്ട്രോണിക്സ്/ കംപ്യൂട്ടേഴ്സ് /ഇൻസ്ട്രുമെന്റേഷൻ / റേഡിയോ ആൻഡ് ടി.വി/ ഐ.ടി.ഐ പാസായിരിക്കണം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |