ഇ.സി.എച്ച്.എസ്സിൽ 18 ഒഴിവ്

ഇ.സി.എച്ച്.എസ്സിന് കീഴിൽ പ്രവർ ത്തിക്കുന്ന പാലക്കാട് പോളി ക്ലിനിക്കിൽ വിവിധ തസ്തികകളിലായി 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, അഭിമുഖ തീയതി എന്ന ക്രമത്തിൽ.

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം അഭിമുഖ തീയതി
ഓഫീസർ ഇൻ ചാർജ് 1 മാർച്ച് 18
മെഡിക്കൽ സ്പെഷ്യലിസ്റ്റ് 1
ഗെനക്കോളജിസ്റ്റ് 1
മെഡിക്കൽ ഓഫീസേഴ്സ് 3
നഴ്സിങ് അസിസ്റ്റൻറ് 2 മാർച്ച് 19
ഫാർമസിസ്റ്റ് 1
ഫിസിയോ തെറാപിസ്റ്റ് 1
ലാബ് ടെക്നീഷ്യൻ 1
ക്ലാർക്ക് 01 മാർച്ച് 20
പ്യൂൺ 01
ഡ്രൈവർ 02
ചൗക്കിദാർ 01
ഫീമെയിൽ അറ്റൻഡൻറ് 01
സഫായി വാലാ 01

അഭിമുഖം


E.C.H.S. Cell Station HQ (Army) Redfields, Coimbatore – 641 018 എന്ന വിലാസത്തിലാണ് അഭിമുഖം നടത്തുന്നത്.

ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് മുൻപ് ഹാജരാകണം.

യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും കരുതണം.

അപേക്ഷ : തപാലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.echs.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

സംശയങ്ങൾക്ക് 0422-2312281 എന്ന നമ്പറിലോ echscellarmycbe@ gmail.com എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.

വെബ്സൈറ്റ് ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Exit mobile version