ഇ.സി.എച്ച്.എസ്സിന് കീഴിൽ പ്രവർ ത്തിക്കുന്ന പാലക്കാട് പോളി ക്ലിനിക്കിൽ വിവിധ തസ്തികകളിലായി 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, അഭിമുഖ തീയതി എന്ന ക്രമത്തിൽ.
വിവരങ്ങൾ ചുരുക്കത്തിൽ | ||
---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | അഭിമുഖ തീയതി |
ഓഫീസർ ഇൻ ചാർജ് | 1 | മാർച്ച് 18 |
മെഡിക്കൽ സ്പെഷ്യലിസ്റ്റ് | 1 | |
ഗെനക്കോളജിസ്റ്റ് | 1 | |
മെഡിക്കൽ ഓഫീസേഴ്സ് | 3 | |
നഴ്സിങ് അസിസ്റ്റൻറ് | 2 | മാർച്ച് 19 |
ഫാർമസിസ്റ്റ് | 1 | |
ഫിസിയോ തെറാപിസ്റ്റ് | 1 | |
ലാബ് ടെക്നീഷ്യൻ | 1 | |
ക്ലാർക്ക് | 01 | മാർച്ച് 20 |
പ്യൂൺ | 01 | |
ഡ്രൈവർ | 02 | |
ചൗക്കിദാർ | 01 | |
ഫീമെയിൽ അറ്റൻഡൻറ് | 01 | |
സഫായി വാലാ | 01 |
അഭിമുഖം
E.C.H.S. Cell Station HQ (Army) Redfields, Coimbatore – 641 018 എന്ന വിലാസത്തിലാണ് അഭിമുഖം നടത്തുന്നത്.
ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് മുൻപ് ഹാജരാകണം.
യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകളും കരുതണം.
അപേക്ഷ : തപാലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും www.echs.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
സംശയങ്ങൾക്ക് 0422-2312281 എന്ന നമ്പറിലോ echscellarmycbe@ gmail.com എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.
വെബ്സൈറ്റ് ലിങ്ക് | ഇവിടെ ക്ലിക്ക് ചെയ്യുക |