കേരളത്തിലെ ഇ.സി.എച്ച്.എസ്. ക്ലിനിക്കുകളിൽ 53 അവസരം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജനുവരി 22.
ECHS Kochi Job Notification 2025 : ഇ.സി.എച്ച്.എസ് (എക്‌സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം) പോളിക്ലിനിക്കുകളിൽ മെഡിക്കൽ, പാരാ-മെഡിക്കൽ, നോൺമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം.
കൊച്ചി, മൂവാറ്റുപുഴ, പൈനാവ്, ഇ.സി. എച്ച്.എസ്. റീജണൽ സെൻ്റർ എന്നിവിടങ്ങളിലായാണ് ഒഴിവുള്ളത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഐ.ടി.നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ
- ഒഴിവ്: 1 (റീജണൽ സെൻ്റർ)
- ശമ്പളം: 28,100 രൂപ
- യോഗ്യത: ഡിപ്ലോമ/ സർട്ടിഫിക്കറ്റ്/തത്തുല്യം (ഐ.ടി. നെറ്റ് വർക്കിങ്, കംപ്യൂട്ടർആപ്ലിക്കേഷൻ)
തസ്തികയുടെ പേര് : ഡ്രൈവർ
- ഒഴിവ്:1 (കൊച്ചി)
- ശമ്പളം: 19,700 രൂപ
- യോഗ്യത: എട്ടാം ക്ലാസ്, ക്ലാസ് 1 MT ഡ്രൈവർ (സായുധസേന)
സിവിൽ ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം.
തസ്തികയുടെ പേര് : പ്യൂൺ
- ഒഴിവ്: 2 (കൊച്ചി, മൂവാറ്റുപ്പുഴ)
- ശമ്പളം: 16,800 രൂപ
- യോഗ്യത: എട്ടാം ക്ലാസ്, ജി.ഡി, ട്രേഡ് (സായുധ സേന)
തസ്തികയുടെ പേര് : ചൗക്കിദാർ
- ഒഴിവ്: 1 (പൈനാവ്)
- ശമ്പളം: 16,800 രൂപ
- യോഗ്യത: എട്ടാം ക്ലാസ്, ജി.ഡി. ട്രേഡ് (സായുധ സേന)
തസ്തികയുടെ പേര് : സഫയ്‌വാല
- ഒഴിവ്: 3 (കൊച്ചി, മൂവാറ്റുപുഴ, പൈനാവ്)
- ശമ്പളം: 16,800 രൂപ
- യോഗ്യത: സാക്ഷരരായിരിക്കണം.
തസ്തികയുടെ പേര് : ഫീമെയിൽ അറ്റൻഡൻ്റ്
- ഒഴിവ്: 3 (കൊച്ചി, മൂവാറ്റുപ്പുഴ, പൈനാവ്)
- ശമ്പളം: 16,800 രൂപ
- യോഗ്യത: സാക്ഷരരായിരിക്കണം.
മറ്റ് തസ്തികകളും ഒഴിവും:
- മെഡിക്കൽ സ്പെഷ്യലിസ്റ്റ് -2 (കൊച്ചി),
- മെഡിക്കൽ ഓഫീസർ-16 (കൊച്ചി -4, മൂവാറ്റുപ്പുഴ-3, പൈനാവ്-1, റീജണൽ സെൻ്റർ-8),
- ഡെൻ്റൽ ഓഫീസർ- 4 (കൊച്ചി-2, മൂവാറ്റുപ്പുഴ -1, പൈനാവ്-1),
- ഗൈനക്കോളജിസ്റ്റ്-1 (കൊച്ചി),
- ലാബ് ടെക്നീഷ്യൻ -2 (മൂവാറ്റുപ്പുഴ, പൈനാവ്),
- ലാബ് അസിസ്റ്റൻ്റ് -2 (കൊച്ചി),
- നഴ്‌സിങ് അസിസ്റ്റന്റ്-4 (കൊച്ചി- 3, പൈനാവ്-1),
- ഫിസിയോതെറാപ്പിസ്റ്റ്-1 (കൊച്ചി),
- ഫാർമസിസ്റ്റ് -5 (കൊച്ചി-3, മൂവാറ്റുപ്പുഴ-1, പൈനാവ്-1),
- ഡെന്റൽ എ/ ടി/എച്ച്-2 (കൊച്ചി),
- ഡി.ഇ.ഒ-1 (റീജണൽ സെന്റർ).
- ക്ലർക്ക്-1 (കൊച്ചി),
- ക്ലർക്ക്-1 (റീജണൽ സെൻറർ),
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ആധാർ കാർഡ്, പാൻകാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സ്പീഡ് പോസ്റ്റായി അയയ്ക്കണം.
വിലാസം:
ECHS Stn HQ(Navy),
INS Venduruthy,
Naval Base, Kochi-682004
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജനുവരി 22.
വിശദ വിവരങ്ങൾക്ക് www.echs.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Notification & Application Form | Click Here |
For more details | Click Here |