ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെൻറ് ഓർഗനൈസേഷനു (DRDO) കീഴിലുള്ള മഹാരാഷ്ട്രയിലെ നേവൽ മെറ്റീരിയൽസ് റിസർച് ലബോറട്ടറി (NMRL) വിവിധ വിഭാഗങ്ങളിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
30 ഒഴിവുകളുണ്ട്.
ഡിസംബർ 09 വരെ അപേക്ഷിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രന്റിസ്
- യോഗ്യത : ബി.എസ്.സി.കെമിസ്ട്രി /ബി.എ /ബികോം , കംപ്യൂട്ടർ പരിജ്ഞാനം.
തസ്‌തികയുടെ പേര് : ഡിപ്ലോമ അപ്രന്റിസ്
- യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് / പെയിൻറ് ടെക്നോളജി ഡിപ്ലോമ.
തസ്‌തികയുടെ പേര് : ഐടിഐ അപ്രന്റിസ്
- യോഗ്യത : പമ്പ് ഓപ്പറേറ്റർ /ഫിറ്റർ/ ഇലക്ട്രീഷ്യൻ/ ലബോറട്ടറി അസിറ്റൻറ്/ വെൽഡർ/ ഓഫിസ് അസിസ്റ്റൻറ് -കംപ്യൂട്ടർ ഓപ്പറേറ്റർ വിഷയത്തിൽ ഐടിഐ.
തസ്‌തികയുടെ പേര് : പ്ലസ്ടു അപ്രന്റിസ്
- യോഗ്യത : പ്ലസ്ടു/ കംപ്യൂട്ടർ പരിജ്ഞാനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിഞ്ജാപനത്തിനോടപ്പം നല്കിട്ടുള്ള അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചശേഷം ആവശ്യമായ രേഖകൾ സഹിതം dcparmar@nmrl.drdo.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 09.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |