ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനു (ഡി.ആർ.ഡി.ഒ) കീഴിൽ ബെംഗളൂരുവിലുള്ള സെൻറർ ഫോർ എയർ ബോൺ സിസ്റ്റംസിൽ (സി.എ.ബി.എസ്) ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അവസരം.
20 ഒഴിവുണ്ട്.
- എയറോനോട്ടിക്കൽ എൻജിനീയറിങ് -2 ,
- കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -5 ,
- ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -9 ,
- ഇലക്ട്രിക്കൽ എൻജിനീയറിങ് -1 ,
- മെക്കാനിക്കൽ എൻജിനീയറിങ് -3 എന്നിങ്ങനെയാണ് അവസരം.
യോഗ്യത : ഫസ്റ്റ് ഡിവിഷനോടെയുള്ള ബി.ഇ / ബി.ടെക്കും ഗേറ്റ് സ്കോറും. അല്ലെങ്കിൽ ഫസ്റ്റ് ഡിവിഷനോടെയുള്ള എം.എ / എം.ടെക് (ഫസ്റ്റ് ഡിവിഷൻ).
2020 , 2021- ലെ ഗേറ്റ് സ്കോറാണ് പരിഗണിക്കുക.
പ്രായം : 28 വയസ്സ് കവിയരുത്.
അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
സ്റ്റൈപ്പൻറ് : 31,000 രൂപയും എച്ച്.ആർ.എ.യും.
വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഇമെയിൽ വഴി അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 24.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |