ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിൽ ഡൽഹിയിലുള്ള സയൻറിഫിക് അനാലിസിസ് ഗ്രൂപ്പിൽ ( എസ്.എ.ജി) ജൂനിയർ റിസർച്ച് ഫെലോയുടെ 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- മാത്തമാറ്റിക്സ് ,
- കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ഐ.ടി / കംപ്യൂട്ടർ സയൻസ് ,
- ഇലക്ട്രോണിക്സ് എൻജിനീയറിങ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിവയിൽ മൂന്ന് വീതം ഒഴിവാണുള്ളത്.
യോഗ്യത :
- മാത്തമാറ്റിക്സിലേക്ക് ഫസ്റ്റ് ക്ലാസ്സോടെയുള്ള മാത്തമാറ്റിക്സ് പി.ജിയും നെറ്റുമാണ് യോഗ്യത.
- മറ്റ് വിഷയങ്ങളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ / ബി.ടെക്കും നെറ്റ് / ഗേറ്റ് സ്കോറും ഉള്ളവരോ അല്ലെങ്കിൽ ബിരുദ , ബിരുദാനന്തര തലത്തിൽ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ എം.ഇ / എം.ടെക് ഉള്ളവരോ ആയിരിക്കണം.
സ്റ്റൈപ്പെൻഡ് : 31,000 രൂപയും എച്ച്.ആർ.എയും.
പ്രായപരിധി : 28 വയസ്സ് (എസ്.സി. , എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും).
തിരഞ്ഞെടുപ്പ് : ഓൺലൈൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും https://rac.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |