ആയുർവേദ ആശുപത്രിയിൽ നഴ്സ്/ഫാർമസിസ്റ്റ് ഒഴിവുകൾ
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ആയുർവേദ ആശുപത്രികളിൽ ഒഴിവുള്ള ആയുർവേദ നഴ്സ് ഗ്രേഡ് II, സർക്കാർ ആയുർ വേദ സ്ഥാപനങ്ങളിലെ ഫാർമസിസ്റ്റ് II എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനമായിരിക്കും.
സർവീസിൽ നിന്ന് വിരമിച്ചവരെ പരിഗണിക്കുന്നതല്ല.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : നഴ്സ്
യോഗ്യത :
- എസ്.എസ്.എൽ.സി-യും ആയുർവേദ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ നൽകുന്ന ഒരു വർഷത്തെ നഴ്സിങ് ടെയിനിങ് സർട്ടിഫിക്കറ്റ് കോഴ്സും.
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
യോഗ്യത :
- എസ്.എസ്.എൽ.സിയും ആയുർവേദ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ നൽകുന്ന ഒരു വർഷത്തെ ഫാർമസിസ്റ്റ് ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്സും.
നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ സഹിതം ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തിൽ (തൃശ്ശൂർ വടക്ക് സ്റ്റാൻഡിനുസമീപം വെസ്റ്റ് പാലസ് റോഡ്) കൂടിക്കാഴ്ചയ്ക്ക് എത്തണം.
തിരഞ്ഞെടുപ്പ്
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഫാർമസിസ്റ്റ് തസ്തികയിൽ ജനുവരി 19-നും നഴ്സ് തസ്തികയിൽ ജനുവരി 20-നുമാണ് അഭിമുഖം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ വിളിക്കുക
ഫോൺ : 0487-2334313