ഇൻഫർമേഷൻ ഓഫീസിൽ 14 അസിസ്റ്റൻറ് ഫോട്ടോഗ്രാഫർ ഒഴിവ് : പബ്ലിക് റിലേഷൻസ് വിഭാഗത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഫോട്ടോഗ്രാഫറുടെ ഒഴിവുണ്ട്.
എല്ലാ ജില്ലാ ഓഫീസിലും ഒരു ഒഴിവ് വീതമാണുള്ളത് (14 ജില്ലകളിൽ കൂടി 14 ഒഴിവ് ).
കരാർ നിയമനമാണ്.
അപേക്ഷകർ അതത് ജില്ലകളിലെ താമസക്കാരായിരിക്കണം.
യോഗ്യത :
- പ്ലസ്ടു ,
- ഡിജിറ്റൽ ഫോട്ടോഗ്രാഫർ എൻ.സി.വി.ടി / എസ്.സി.വി.ടി. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.
സ്വന്തമായി ഡിജിറ്റൽ ക്യാമറ വേണം.
ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവ് അഭികാമ്യം.
പ്രായപരിധി : 20 – 30 വയസ്സ്.
ശമ്പളം : 15,000 രൂപ.
കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അഭിമുഖം ജൂലായ് 23 – ന്.
ഫോൺ : 04994 265145.
Important Links | |
---|---|
Official Notification | Click Here |
Important Links | |
---|---|
Official Notification | Click Here |
കോഴിക്കോട് : ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
പ്ലസ്ടു യോഗ്യതയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം.
പ്രായം 20നും 30നുമിടയില്‍.
അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം.
കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം.
ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.
കരാര്‍ തീയതി മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് കാലാവധി.
പ്രതിമാസ വേതനം 15,000 രൂപ. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ക്യാമറയുമായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജൂലൈ 22 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഫോണ്‍: 0495 2370225.
Important Links | |
---|---|
Official Notification | Click Here |
തൃശ്ശൂർ : ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. പ്ലസ് ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അല്ലെങ്കില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 20-നും 30 -നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
15,000 രൂപയായിരിക്കും പ്രതിമാസ വേതനം.
സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം, ജില്ലയില്‍ സ്ഥിരതാമസം ഉള്ള വ്യക്തി ആയിരിക്കണം.
തൃശ്ശൂർ ജില്ലയിലേക്കുള്ള അപേക്ഷ pressreleaseprd20@gmail.com എന്ന ഇ – മെയിലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 16.
ഫോൺ : 0487 2360644.
Important Links | |
---|---|
Official Notification | Click Here |
മറ്റ് ജില്ലകളിലെ വിശദവിവരങ്ങൾക്ക് അതത് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം.