ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 27

പാലക്കാട് ജില്ലാ ആശുപത്രിയിൽ കെ.എ.എസ്.പി.ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.

ഡിഗ്രി, ഗവ.അംഗീകൃത പി.ജി.ഡി.സി.എ./ ഡി.സി.എ. ആണ് യോഗ്യത.

മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം.

രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

പ്രായപരിധി : 2021 ജനുവരി ഒന്നിന് 22-40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 27-ന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലോ hrdistricthospital@gmail.com-ലോ ലഭിക്കണം.

ഫോൺ : 0491-2533327,2534524.


Exit mobile version