എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ പ്രൊട്ടക്ഷൻ ഓഫീസർ (ഇൻസ്റ്റിറ്റ്യൂഷണൽ കെയർ) , റെസ്ക് ഓഫീസർ , ഔട്ട് റീച്ച്വർക്കർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
എറണാകുളം ജില്ലക്കാർക്ക് അപേക്ഷിക്കാം.
എഴുത്തു പരീക്ഷ , അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഔട്ട് റീച്ച്വർക്കർ , പ്രൊട്ടക്ഷൻ ഓഫീസർ , ഇൻസ്റ്റിറ്റ്യൂഷണൽ കെയർ എന്നീ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് പ്രായം 2021 ജനുവരി 1 – ന് 36 വയസ്സ് കവിയാൻ പാടില്ല.
റെസ്ക് ഓഫീസർക്ക് പ്രായം 2021 ജനുവരി 1 – ന് 30 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷാഫോം എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ ലഭിക്കും.
യോഗ്യത , വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ,
ജില്ലാ ശിശുസംരക്ഷണ ഓഫീസർ ,
ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ,
സിവിൽ സ്റ്റേഷൻ ,താഴത്തെ നില ,
എ3 ബ്ലോക്ക് , കാക്കനാട്
എറണാകുളം – 682030
എന്ന വിലാസത്തിൽ അയക്കണം.
ഫോൺ : 0484-2959177 , 9744318290.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 06.