Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsIdukkiJobs @ KeralaKerala Govt JobsLatest Updates

ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ജില്ലാ സംരക്ഷണ യൂണിറ്റിൽ അവസരം.

ഒരു വർഷത്തേക്കുള്ള കരാർ നിയമനം.

ഇടുക്കി നിവാസികൾക്ക് മുൻഗണന.

പരീക്ഷ , അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രൊട്ടക്ഷൻ ഓഫീസർ (ഇൻസ്റ്റിറ്റ്യൂഷണൽ കെയർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദം.
    ശിശു സംരക്ഷണ സ്ഥാപനങ്ങളിലുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം : 18-40 വയസ്സ്.

തസ്തികയുടെ പേര് : ഒ.ആർ.സി പ്രൊജക്ട് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദം / ബി.എഡ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം , കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തി പരിചയം.
  • പ്രായം : 18-36 വയസ്സ്.

തസ്തികയുടെ പേര് : ഒ.ആർ.സി സൈക്കോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സൈക്കോളജി ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം / ചൈൽഡ്ഹുഡ് ഇമോഷണൽ ഡിസോർഡർ മേഖലകളിൽ പ്രവൃത്തിപരിചയം.
  • പ്രായം : 18-36 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0486-2200108.

അപേക്ഷ അയക്കേണ്ട വിധം


അപേക്ഷിക്കാനായി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ , വിദ്യാഭ്യാസ യോഗ്യത , വയസ്സ് , ഫോട്ടോ ( 2 എണ്ണം ) , പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അയയ്ക്കണം.

നിയമാനുസൃത വയസ്സിളവിന് അർഹതയുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയയ്ക്കേണ്ട വിലാസം :

ജില്ലാ ശിശു സംരക്ഷണ ഓഫീസർ ,
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ,
വെങ്ങല്ലൂർ പി.ഒ ,
തൊടുപുഴ ,
പിൻ -685608 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!